മോസ്‌ക്കോ: ക്രൊയേഷ്യയെ രണ്ടിനെതിരേ നാലു ഗോളിന് തകര്‍ത്ത് ഫ്രാന്‍സ് കിരീടം സ്വന്തമാക്കി. ഇരുപത് വര്‍ഷത്തിനുശേഷമാണ് ഫ്രാന്‍സ് വീണ്ടും ലോകകപ്പ് കരസ്ഥമാക്കുന്നത്. 1998ല്‍ പാരിസില്‍ ബ്രസീലിനെ തകര്‍ത്തായിരുന്നു ഫ്രാന്‍സ് ആദ്യമായി ലോക കിരീടം സ്വന്തമാക്കിയത്.
പതിനെട്ടാം മിനിറ്റില്‍ മാന്‍സൂക്കിചിന്റെ സെല്‍ഫ് ഗോളിലൂടെയാണ് ഫ്രാന്‍സ് ആദ്യ ഗോള്‍ നേടിയത്. ഇരുപത്തിയെട്ടാം മിനിറ്റില്‍ പെരിസിച്ച് ക്രൊയേഷ്യക്കുവേണ്ടി ആദ്യ ഗോള്‍ നേടി. മുപ്പത്തിയെട്ടാം മിനിറ്റില്‍ ഗ്രീസ്മന്‍ പെനാല്‍റ്റിയിലൂടെ ഫ്രാന്‍സിനെ വീണ്ടും മുന്നിലെത്തിച്ചു. അമ്പത്തിയൊന്‍പതാം മിനിറ്റില്‍ പോള്‍ പോഗ്ബ ഫ്രാന്‍സിന്റെ മൂന്നാം ഗോള്‍ നേടി. അറുപത്തിയഞ്ചാം മിനിറ്റില്‍ എംബാപ്പ നാലാം ഗോളും നേടി വിജയത്തിലെത്തിച്ചു.
ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ച് സ്വന്തമാക്കി. മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയ്ക്കാണ്. ആറു ഗോളുകള്‍ സ്‌കോര്‍ ചെയ്ത ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്‌നിനാണ് ഗോള്‍ഡന്‍ ബൂട്ട്. ബെല്‍ജിയം ഗോളി കുര്‍ട്ടേ മികച്ച ഗോളിക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം സ്വന്തമാക്കി.
Discussion about this post