ലീഡ്‌സ്: ഇന്ത്യക്കെതിരായ മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം. ഇതോടെ മൂന്ന് കളികളുള്ള പരമ്പര ഇംഗ്ലണ്ടിന് സ്വന്തമായി. സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ 8ന് 256, ഇംഗ്ലണ്ട് 44.3 ഓവറില്‍ 2ന് 260.
13 പന്തില്‍ ഏഴ് ബൗണ്ടറികളോടെ 30 റണ്‍സ് വാരിയ ഓപ്പണര്‍ ബെയര്‍സ്റ്റോ ഇംഗ്ലണ്ട് ബാറ്റിംഗ് നിരയ്ക്ക് ശക്തി നല്‍കി. ജോ റൂട്ട് 120 പന്തില്‍ 100 റണ്‍സും ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍ 88 റണ്‍സും നേടി പുറത്താകാതെ നിന്നു.
Discussion about this post