കൊച്ചി: സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ പങ്കാളിത്തത്തോടെ ആലപ്പുഴയില്‍ നടക്കുന്ന 66ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന എറണാകുളം ഡിറ്റിപിസിയുടെ ഓഫിസില്‍ നിന്നും ആരംഭിച്ചു. ഓഗസ്റ്റ് മാസം 11ാം തിയതി പുന്നമടയില്‍ നടക്കുന്ന വള്ളംകളിയുടെ 3000, 2000, 1000, 400, 300, 200, 100 എന്നീ രൂപയുടെ ടിക്കറ്റുകളാണ് ലഭിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റ് വാങ്ങുന്നതിനും രാജേന്ദ്രമൈതാനത്തിനെതിര്‍ വശത്തുള്ള ഡിറ്റിപിസിയുടെ സന്ദര്‍ശക സേവന കേന്ദ്രത്തില്‍ ബന്ധപ്പെടാവുന്നതാണ്. ബന്ധപ്പെടേണ്ട നമ്പറുകള്‍ : 0484 2367334, 7907634562













Discussion about this post