ഷിക്കാഗോ: മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് നാല് പാകിസ്താന്‍ ഭീകരരെ കൂടി ഷിക്കാഗോയിലെ ജില്ലാകോടതി പ്രതിചേര്‍ത്തു. ആക്രമണം ആസൂത്രണം ചെയ്യാന്‍ തഹാവൂര്‍ ഹുസൈന്‍ റാണയെ സഹായിച്ച സാജിദ് മീര്‍, അബു ക്വാഹഫാ, മസ്ഹാര്‍ ഇക്ബാല്‍, മേജര്‍ ഇക്ബാല്‍ എന്നിവരെയാണ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്.
ഗൂഡാലോചന, തീവ്രവാദപ്രവര്‍ത്തനം, കൊലപാതകം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. മീര്‍, അബു, ഇക്ബാല്‍ എന്നിവര്‍ ഇന്ത്യയിലെ തിരക്കേറിയ നഗരങ്ങളില്‍ ബോംബ് വെയ്ക്കാനായി പലതവണ പദ്ധതിയിട്ടിരുന്നതായും തെളിഞ്ഞിട്ടുണ്ട്.
മുംബൈ ആക്രമണക്കേസില്‍ ഹെഡ്‌ലിക്കൊപ്പം അമേരിക്കയില്‍ അറസ്റ്റിലായ തഹാവൂര്‍ റാണയുടെ വിചാരണ മേയ് 16ന് ഷിക്കാഗോ കോടതിയില്‍ ആരംഭിക്കും. കേസില്‍ റാണയ്‌ക്കെതിരായ തെളിവുകള്‍ അടങ്ങിയ സുപ്രധാന രേഖകള്‍ കൈമാറുന്നതിനായി കുറച്ച് ദിവസങ്ങള്‍ കൂടി കോടതി അനുവദിച്ചു. ഷിക്കാഗോയില്‍ നിന്ന് പാകിസ്താനിലേയ്ക്ക് വിമാനം കയറാനെത്തിയപ്പോഴാണ് ഹെഡ്‌ലിയും റാണയും എഫ്.ബി.ഐയുടെ പിടിയിലായത്. മുംബൈ ആക്രമണത്തിന് സഹായങ്ങള്‍ ചെയ്തുകൊടുത്തതിന് തഹാവൂര്‍ റാണയ്‌ക്കെതിരെ അമേരിക്കന്‍ ഫെഡറല്‍ ജൂറി നേരത്തെ കുറ്റം ചുമത്തിയിരുന്നു. തീവ്രവാദികള്‍ക്ക് സാധനസാമഗ്രികള്‍ എത്തിച്ചതിലും ആക്രമണം ആസൂത്രണം ചെയ്തതിലും റാണയ്ക്ക് വ്യക്തമായ പങ്കുണ്ടെന്ന് ജൂറി കണ്ടെത്തിയിരുന്നു.
Discussion about this post