തിരുവനന്തപുരം: കയറിന്റെയും പ്രകൃതിദത്ത നാരുകളുടെയും അന്താരാഷ്ട്ര പ്രദര്‍ശന വിപണന മേളയായ കയര്‍കേരള2018 ഒക്ടോബര്‍ ഏഴു മുതല്‍ 11 വരെ ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കും. മേളയുടെ ഭാഗമായുള്ള വെബ്‌സൈറ്റിന്റെ ഉദ്ഘാടനം 20ന് ഉച്ചയ്ക്ക് ഒരു മണിക്ക് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഔദ്യോഗിക വസതിയില്‍ നിര്‍വഹിക്കും.
കയര്‍ അപ്പക്‌സ് ബോഡി വൈസ് ചെയര്‍മാന്‍ ആനത്തലവട്ടം ആനന്ദന്‍, കയര്‍ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഡയറക്ടര്‍ പദ്മകുമാര്‍, കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍, ഫോം മാറ്റിംഗ്‌സ് ചെയര്‍മാന്‍ കെ. പ്രസാദ്, കയര്‍ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ. ഗണേശന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Discussion about this post