തിരുവനന്തപുരം: സംസ്ഥാനത്തെ ചില വാഹന ഉടമകള്‍ ഡീലര്‍മാരില്‍ നിന്നു വാങ്ങിയ ബസുകള്‍ക്ക് ബസ് ബോഡി കോഡ് പ്രകാരം അനുമതി ലഭിക്കാത്ത വിഷയം പരിഹരിക്കുന്നതു സംബന്ധിച്ച് ഗതാഗതവകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്‍ പൂനെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അധികതരുമായി ചര്‍ച്ച നടത്തി. പൂനെയിലുളള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിംഗ്, ട്രെയിനിംഗ് ആന്റ് റിസര്‍ച്ചും മന്ത്രി സന്ദര്‍ശിച്ചു. സംസ്ഥാനത്ത് ഡ്രൈവര്‍മാര്‍ക്ക് പരിശീലനം ലഭ്യമാക്കാനും ഡ്രൈവിംഗ് ടെസ്റ്റിംഗ് സെന്‌റര്‍ സ്ഥാപിക്കാനും നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഗതാഗതവകുപ്പ് പ്രന്‍സിപ്പല്‍ സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍, ഗതാഗത കമ്മീഷണര്‍ കേ. പത്മകുമാര്‍, കെ. എസ് ആര്‍. ടി. സി. ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടോമിന്‍ തച്ചങ്കരി തുടങ്ങിയവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Discussion about this post