ജമ്മു: ദക്ഷിണ കാശ്മീരിലെ അമര്‍നാഥ് ഗുഹാക്ഷേത്രദര്‍ശനപുണ്യം തേടി പുതിയ സംഘം യാത്ര തിരിച്ചു. ഭഗ്വതി നഗര്‍ ബേസ് ക്യാമ്പില്‍ നിന്നു 1,282 തീര്‍ഥാടകരാണ് രണ്ടു സംഘമായി യാത്ര പുറപ്പെട്ടത്. പഹല്‍ഗാം, ബാല്‍താല്‍ എന്നീ രണ്ടു വഴികളിലൂടെയാണ് തീര്‍ഥാടകര്‍ അമര്‍നാഥിലെത്തുന്നത്. ഈ വര്‍ഷം ഇതുവരെ 2,45,000 ലേറെ തീര്‍ഥാടകര്‍ ദര്‍ശനം നടത്തിക്കഴിഞ്ഞു. രണ്ടു മാസം നീളുന്ന തീര്‍ഥാടനയാത്ര ഓഗസ്റ്റ് 26ന് സമാപിക്കും.
Discussion about this post