Monday, November 23, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ആലപ്പുഴയില്‍ ജല ആംബുലന്‍സ് പ്രവര്‍ത്തനം തുടങ്ങി, പച്ചക്കറിയും പലവ്യഞ്ജനങ്ങളും ക്യാമ്പുകളിലെത്തിച്ചു

by Punnyabhumi Desk
Jul 24, 2018, 05:30 pm IST
in കേരളം

ആലപ്പുഴയിലെ വെള്ളപ്പൊക്ക ദുരിതബാധിത മേഖലയില്‍ പ്രത്യേകിച്ച് കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ അടിയന്തര വൈദ്യസഹായമെത്തിക്കാനായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള ജലആംബുലന്‍സ് പ്രവര്‍ത്തനം തുടങ്ങി. ദേശീയ ആരോഗ്യദൗത്യം, സംസ്ഥാന ജലഗതാഗതവകുപ്പ് എന്നിവയുടെ സംയുക്ത സംരംഭമാണിത്. ജല ആംബുലന്‍സിന്റെ ഉദ്ഘാടനം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റ് പരിസരത്ത് പൊതുമരാമത്തുമന്ത്രി ജി.സുധാകരന്‍ നിര്‍വഹിച്ചു. മൂന്നു വാട്ടര്‍ ആംമ്പുലന്‍സ് കൂടി സജ്ജമാക്കുമെന്ന് മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് 108 ആംബുലന്‍സ് മാത്യകയിലാണ് ജലആംബുലന്‍സ് പ്രവര്‍ത്തിക്കുക. അടിയന്തിര ആംബുലന്‍സ് സേവനം ആവശ്യമുള്ളവര്‍ക്ക് 108 ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം.

കുട്ടനാട്ടില്‍ ഭക്ഷ്യസാധനങ്ങളും പലവ്യഞ്ജനങ്ങളും ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള വില്ലേജുകളില്‍ ജില്ല ഭരണകൂടവും ഹോര്‍ട്ടി കോര്‍പ്പും സഹകരിച്ച് കിറ്റുകള്‍ ബോട്ടില്‍ എത്തിച്ചുതുടങ്ങി. ഇതിന്റെ ആദ്യ പടിയായി കുട്ടനാട് താലൂക്ക് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ 150 പലവ്യഞ്ജന പച്ചക്കറി കിറ്റുകള്‍ ശേഖരിച്ച് വിതരണം ചെയ്തു. ബോട്ടിലെത്തിയാണ് വിതരണം. ഓരോ കിറ്റിലും ആയിരം രൂപയുടെ പച്ചക്കറികളുണ്ട്. ക്യാമ്പിന്റെ വലിപ്പം അനുസരിച്ച് കൂടുതല്‍ വലിയ സഞ്ചികള്‍ നല്‍കുന്നുണ്ട്. ഒരു ക്യാമ്പിലേക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം.

ഇന്നലെ രാവിലെ ഡി.ടി.പി.സി ജട്ടിയില്‍ നിന്ന് പച്ചക്കറി സഞ്ചികളുമായി ബോട്ട് സര്‍വീസ് നടത്തി. കുമ്പളങ്ങ, ചേന, സവോള, വെള്ളരി, മത്തങ്ങ, മുരിങ്ങക്ക, വെണ്ടക്ക, തക്കാളി, കറിവേപ്പില, കാരറ്റ് എന്നിവയാണ് നല്‍കുന്നത്.

കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ മന്ത്രി ജി. സുധാകരന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുളള കുട്ടനാട് പാക്കേജിന്റെ രണ്ടാംഘട്ട വികസനം ഉണ്ടായാലെ കുട്ടനാട്ടിലെ മഴക്കെടുതി മൂലമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുവെന്ന് മന്ത്രി പറഞ്ഞു. പാചക വാതക സിലണ്ടറുകള്‍ കൃത്യമായി ക്യാമ്പില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. അമ്പലപ്പുഴ പി.എന്‍ പണിക്കര്‍ സ്മാരക എല്‍.പി സ്‌കൂള്‍, കോമന എല്‍.പി സ്‌കൂള്‍, കക്കാഴം ആരോഗ്യ ഉപകേന്ദ്രം, നെടുമുടി കൊട്ടാരം സ്‌കൂള്‍, പുളിങ്കുന്ന് ഭാഗങ്ങള്‍, കൈനകരി മീനപ്പള്ളി തെക്ക്,കൊച്ചുകാട്ടുതറ, കൈനകരി പ്രദേശങ്ങള്‍, ചെറുകാലി കായല്‍ എന്നിവിടങ്ങളിലെ ക്യാമ്പുകള്‍ മന്ത്രി സന്ദര്‍ശിച്ചു.

Share
Tweet
Send

Related News

കേരളം

അതിജീവനത്തിന്റെ രാജകുമാരന്‍ നന്ദു മഹാദേവയുടെ ആത്മകഥ ‘പുകയരുത് ജ്വലിക്കണം’ പ്രകാശനം ചെയ്തു

കേരളം

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

പുതിയ വാർത്തകൾ

ശങ്കരന്‍കുട്ടി നായര്‍ നിര്യാതനായി

സുധാന അമ്മ നിര്യാതയായി

വെള്ളനാട് വാമദേവന്‍ നായര്‍ നിര്യാതനായി

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 20-ാം മഹാസമാധി വാര്‍ഷികം നവംബര്‍ 24, 25 തീയതികളില്‍

അതിജീവനത്തിന്റെ രാജകുമാരന്‍ നന്ദു മഹാദേവയുടെ ആത്മകഥ ‘പുകയരുത് ജ്വലിക്കണം’ പ്രകാശനം ചെയ്തു

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

‘ആണവ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ല’: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ഇന്ത്യയുടെ ശക്തമായ മറുപടി

ഡോ.എസ്.സരോജം നിര്യാതയായി

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies