തിരുവനന്തപുരം: ജലയാനങ്ങളുടെ ഉടമസ്ഥര്‍ ആധാര്‍ കാര്‍ഡും, യാനത്തിന്റെ എല്ലാ രേഖകളും ഫോട്ടോയും ഉള്‍പ്പെടെ ആഗസ്റ്റ് 15നകം ആലപ്പുഴ പോര്‍ട്ട് ഓഫ് രജിസ്ട്രിയില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം.
സി.ഐ.ബി രജിസ്‌ട്രേഷന്‍ ഉള്ളതും എന്നാല്‍ കെ.ഐ.വി രജിസ്‌ട്രേഷനുവേണ്ടി അതാത് പോര്‍ട്ട് ഓഫ് രജിസ്ട്രികളില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവ, തുറമുഖവകുപ്പില്‍ നിന്നും താത്ക്കാലിക രജിസ്‌ട്രേഷന്‍ കരസ്ഥമാക്കുകയും എന്നാല്‍ കെ.ഐ.വി പെര്‍മനന്റ് രജിസ്‌ട്രേഷന്‍ കിട്ടാത്തതുമായവ, 2012 ലേയും 2015 ലേയും അദാലത്തില്‍ പങ്കെടുക്കുകയും കെ.ഐ.വി രജിസ്‌ട്രേഷന്‍ വാങ്ങും സുരക്ഷാ മാനദണ്ഡങ്ങള്‍/നിര്‍ദ്ദേശങ്ങള്‍ പൂര്‍ത്തിയാക്കാതെ പ്രവര്‍ത്തിക്കുന്നവ, തുറമുഖവകുപ്പില്‍ നിന്നും അനുമതി വാങ്ങുകയും സര്‍വ്വേ/രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്യാത്തവ, തുറമുഖവകുപ്പില്‍ ഫോറം നമ്പര്‍. 1 ല്‍ അപേക്ഷ സമര്‍പ്പിച്ച് വകുപ്പിന്റെ അനുമതി ലഭിക്കാതെ പണിതീര്‍ത്തവ, തുറമുഖവകുപ്പിന്റെ അനുമതിയില്ലാതെ ഘടനയില്‍ അനധികൃതമായി മാറ്റം വരുത്തിയവ, വകുപ്പിന്റെ അനുമതി കൂടാതെ നിര്‍മ്മിച്ചതും, നിലവില്‍ ഓടിക്കൊണ്ടിരിക്കുന്നതുമായവ എന്നീ വിഭാഗങ്ങളിലെ ജലയാനങ്ങളാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ആലപ്പുഴ പോര്‍ട്ട് ഒഫ് രജിസ്ട്രിയുമായി ബന്ധപ്പെടണം. ഫോണ്‍ : 0477 2253213. നിശ്ചിത തീയതിക്ക് ശേഷം അപേക്ഷ സ്വീകരിക്കുകയില്ല.
Discussion about this post