തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ എത്ര മനോഹരമായിരിക്കും എന്നതിന്റെ സൂചനയാണ് ഓണാഘോഷ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പാളയത്തെ ടൂറിസം ആസ്ഥാനത്ത് ഈ വര്‍ഷത്തെ ഓണാഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് നടക്കുന്ന ആഘോഷ പരിപാടികള്‍ കേരളത്തിന്റെ ആകെ ആഘോഷമാക്കുമെന്നും ടൂറിസം ഉല്‍പ്പന്നമെന്ന നിലയില്‍ ഓണാഘോഷത്തെ മാറ്റിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ടൂറിസം ആസ്ഥാനത്തെ വിശാലമായ കോണ്‍ഫറന്‍സ് ഹാളാണ് ഓണാഘോഷ കമ്മിറ്റി ഓഫീസാക്കി മാറ്റിയിരിക്കുന്നത്. ആഘോഷകമ്മിറ്റി വൈസ് ചെയര്‍മാന്‍ സി. ദിവാകരന്‍ എം.എല്‍.എ ഘോഷയാത്രാ കമ്മിറ്റി ചെയര്‍മാന്‍ ഡി.കെ. മുരളി എം.എല്‍.എ, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ബി. സത്യന്‍ എം.എല്‍.എ, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഐ.ബി. സതീഷ് എം.എല്‍.എ, ദീപാലാങ്കാര കമ്മിറ്റി ചെയര്‍മാന്‍ സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, മുന്‍ നഗരസഭാ മേയര്‍ ജെ. ചന്ദ്രിക, യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു, ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍, പ്രോഗ്രാം കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ പ്രമോദ് പയ്യന്നൂര്‍, ഗായകന്‍ കല്ലറ ഗോപന്‍, ജി.എസ്. പ്രദീപ്, വിനോദസഞ്ചാര വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
Discussion about this post