ആലപ്പുഴ: 66-ാമത് നെഹ്‌റു ട്രോഫി വള്ളം കളി ആസ്വദിക്കാന്‍ ജില്ലാ ഭരണകൂടം അറുപതു വയസിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്‌പെഷ്യല്‍ റിസേര്‍വ്ഡ് സീറ്റ് ടിക്കറ്റുകള്‍ പത്തു ശതമാനം നിരക്കിളവോടെ നല്‍കും. ഇവര്‍ക്ക് വള്ളം കളി സുഖമായി കാണുവാന്‍ പ്രത്യേക റിസേര്‍വ്ഡ് സീറ്റിങ് ക്രമീകരണവും സൗകര്യങ്ങളും സഹായിക്കാന്‍ വോളന്റീയര്‍ സപ്പോര്‍ട്ടും വിദ്യാഭ്യാസ വകുപ്പിലെ അഡിഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ നേതൃത്വം നടപ്പാക്കുന്നു. രാജ്യത്താദ്യമായാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് വലിയൊരുത്സവത്തില്‍ ഇത്തരത്തില്‍ പ്രതേക സൗകര്യങ്ങളോടുകൂടി അവസരമൊരുക്കുന്നത്.
മുതിര്‍ന്ന പൗരന്മാര്‍ക്ക് വള്ളം കളിയുടെ ഫിനിഷിങ് പോയിന്റിനടുത്തുള്ള റോസ് പവലിയനിലെ ഒരു സീറ്റിനുള്ള 600 രൂപ ടിക്കറ്റുകള്‍ 540 രൂപക്കും രണ്ടു പേര്‍ക്കൊരുമിച്ചു സീറ്റിങ് സൗകര്യമുള്ള 1000 രൂപ ടിക്കറ്റുകള്‍ 900 രൂപക്കും പത്തു ശതമാനം ഇളവോടു കൂടി നല്‍കും. ഇതിനോടൊപ്പം ലഘുഭക്ഷണ പാനീയ സൗകര്യങ്ങളും സൗജന്യമായി ഉണ്ടായിരിക്കും. ഇവര്‍ക്ക് പ്രത്യേകമായ വഴിയും ശൗചാലയ സൗകര്യങ്ങളും ഉണ്ടായിരിക്കും. താത്പര്യമുള്ള മുതിര്‍ന്ന പൗരന്മാര്‍ 9495999647, 9995091240, 7356202616, 9074825785 എന്ന നമ്പറുകളില്‍ ബന്ധപെടണം.
Discussion about this post