തിരുവനന്തപുരം: കര്‍ക്കിടക വാവുബലിയോടനുബന്ധിച്ച് ആഗസ്റ്റ് 10 രാത്രി 12 മുതല്‍ ആഗസ്റ്റ് 11 ഉച്ചക്ക് രണ്ട് മണി വരെ വര്‍ക്കല പാപനാശം, തിരുവല്ലം, അരുവിക്കര, അരുവിപ്പുറം, ശംഖുംമുഖം പ്രദേശങ്ങളില്‍ ഡ്രൈ ഡേയായി ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി ഉത്തരവിട്ടു.
തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല മുനിസിപ്പാലിറ്റി, തിരുവല്ലം, അരുവിക്കര, പെരുങ്കടവിള ഗ്രാമപഞ്ചായത്തുകള്‍, തിരുവനന്തപുരം സിറ്റി കോര്‍പറേഷന്‍ എന്നിവിടങ്ങളിലെ മദ്യവില്‍പനശാലകള്‍ പ്രസ്തുത ദിവസം പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.
Discussion about this post