Sunday, August 16, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

അപൂര്‍വ താളിയോല രാമായണങ്ങളുടെ പ്രദര്‍ശനം തുടങ്ങി

by Punnyabhumi Desk
Aug 9, 2018, 01:41 pm IST
in മറ്റുവാര്‍ത്തകള്‍

 

തിരുവനന്തപുരം: 1790 ലെ വാത്മീകി രാമായണം താളിയോലയും 1877 ലെ ഉത്തരരാമായണം കുറത്തിപ്പാട്ട് പുസ്തകവും ഉള്‍പ്പെടെ അപൂര്‍വ ചരിത്രരേഖകള്‍ കാണാന്‍ ആഗസ്റ്റ് 16 വരെ അവസരം. സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ താളിയോല രാമായണങ്ങളുടെയും പുരാതന ഗ്രന്ഥങ്ങളുടെയും പ്രദര്‍ശനത്തിലാണ് അപൂര്‍വവും ഏറ്റവും പഴക്കമേറിയതുമായ താളിയോലകളും ആദ്യകാല രാമായണ ഗ്രന്ഥങ്ങളും ഒരുക്കിയിരിക്കുന്നത്. നളന്ദയിലെ ആര്‍ക്കൈവ്‌സ് ഡയറക്ടറേറ്റിലെ സിഗ്‌നേച്ചര്‍ ഗ്യാലറിയിലാണ് പ്രദര്‍ശനം.

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.  ചരിത്രരേഖകളുടെ സംരക്ഷണവും പഠനവും ആവശ്യകതയാണെന്നും അതിനുള്ള താത്പര്യം വര്‍ധിപ്പിക്കാനുള്ള നടപടികളാണ് ആര്‍ക്കൈവ്‌സ് വകുപ്പ് കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മ്യൂസിയം മൃഗശാല ഡയറക്ടര്‍ എസ്. അബു സംബന്ധിച്ചു. ആര്‍ക്കൈവ്‌സ് വകുപ്പ് ഡയറക്ടര്‍ പി. ബിജു സ്വാഗതവും ആര്‍ക്കൈവിസ്റ്റ് ആര്‍. അശോക് കുമാര്‍ നന്ദിയും പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് ‘രാമായണത്തിന്റെ കാലികപ്രസക്തി’ എന്ന വിഷയത്തില്‍ വിമന്‍സ് കോളേജ് സംസ്‌കൃതവിഭാഗം മുന്‍ മേധാവി വി. മാധവന്‍ പിള്ള പ്രഭാഷണം നടത്തി.

ആര്‍ക്കൈവ്‌സ് വകുപ്പിന്റെ കൈവശമുള്ള നിരവധി അപൂര്‍വരേഖാശേഖരങ്ങളില്‍ ഉള്‍പ്പെട്ടതും താളിയോലകളില്‍ നാരായം കൊണ്ട് എഴുതപ്പെട്ടതുമായ അത്യപൂര്‍വമായ രാമായണങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്. സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള താളിയോല ഗ്രന്ഥങ്ങള്‍ സൗജന്യമായി സംരക്ഷിച്ചു നല്‍കുന്ന രേഖാ സംരക്ഷണ ക്ലിനിക്കിനും ഇതോടൊപ്പം തുടക്കമായി.

പ്രദര്‍ശനത്തിലുള്ള ഏറ്റവും പഴയ പുസ്തകം കൊച്ചി സെന്റ് തോമസ് അച്ചുകൂടത്തില്‍ അച്ചടിച്ച ‘ഉത്തരരാമായണം കുറത്തിപ്പാട്ടാ’ണ്. 1790 ല്‍ താളിയോലയില്‍ എഴുതിയതാണ് വാല്‍മീകി രാമായണം സുന്ദരകാണ്ഡം. ഇതിനുപുറമേ, കണ്ണശ്ശ രാമായണം, സമ്പൂര്‍ണ രാമായണം, രാമായണം കിളിപ്പാട്ട്, മഹാഭാഗവതം, രാമായണം തുടങ്ങിയ 16 തരം താളിയോലകളും, 32 അപൂര്‍വ പുസ്തകങ്ങളും മുളക്കരണങ്ങളും പ്രദര്‍ശനത്തിലുണ്ട്.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies