തിരുവനന്തപുരം/കൊച്ചി: കര്‍ക്കിടവാവ് ബലിയിടല്‍ ചടങ്ങിന്റെ ഭാഗമായി പിതൃക്കളുടെ ആത്മശാന്തിക്കായി ബലിയിടാന്‍ പുണ്യതീര്‍ഥങ്ങളിലേക്ക് ആയിരക്കണക്കിനു ഭക്തരാണ് ഒഴുകിയെത്തിയത്. ദേവസ്വം ബോര്‍ഡും വിവിധ ഹിന്ദുസംഘടനകളും ബലിതര്‍പ്പണത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കി. തിരുവനന്തപുരത്തു തിരുവല്ലം പരശുരാമക്ഷേത്രം, ശംഖുമുഖം, വര്‍ക്കല പാപനാശം കടപ്പുറം എന്നിവിടങ്ങളില്‍ അതിരാവിലെ മുതല്‍ തന്നെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ മൂന്നു മുതല്‍ ബലിതര്‍പ്പണ ചടങ്ങിനായി ഭക്തര്‍ എത്തിത്തുടങ്ങി.
ആലുവ മണല്‍പ്പുറത്തും ആലുവ അദ്വൈതാശ്രമത്തിലും തര്‍പ്പണത്തിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
Discussion about this post