ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്ക് ആദരം അര്‍പ്പിച്ച് രാജ്യം. കക്ഷിരാഷ്ട്രീയ ഭേദമന്യേ നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ കൃഷ്ണമേനോന്‍ മാര്‍ഗ് റോഡിലെ വസതിയിലെത്തിയത്.
ദീന്‍ദയാല്‍ ഉപാധ്യായ മാര്‍ഗിലെ ബി ജെ പി ദേശീയ ആസ്ഥാനത്ത് പൊതുദര്‍ശനത്തിനുശേഷം ഒരുമണിയോടെ വിലാപയാത്ര ആരംഭിക്കും. തുടര്‍ന്ന് നാലുമണിയോടെ സംസ്‌ക്കാര ചടങ്ങുകള്‍ ആരംഭിക്കും. ഡല്‍ഹിയിലെ രാഷ്ട്രീയ സ്മൃതി സ്ഥലില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരച്ചടങ്ങുകള്‍ നടക്കും.
വ്യാഴാഴ്ച വൈകിട്ട് 5.05ഓടെ ഡല്‍ഹിയിലെ എയിംസിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
Discussion about this post