ബേണ്‍: യുഎന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്‍ (80) അന്തരിച്ചു. സ്വിറ്റ്സര്‍ലന്‍ഡില്‍ വച്ചായിരുന്നു നൊബേല്‍ പുരസ്‌കാര ജേതാകൂടിയായ അദ്ദേഹത്തിന്റെ അന്ത്യം. യുഎന്നിന്റെ ഏഴാം സെക്രട്ടറി ജനറലായി 1997 മുതല്‍ 2006 വരെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരനായിരുന്നു അദ്ദേഹം.
Discussion about this post