ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. ഷൂട്ടിങ്ങില്‍ അപൂര്‍വി ചന്ദേല-രവികുമാര്‍ സഖ്യം വെങ്കലം നേടി. 10 മീറ്റര്‍ എയര്‍-റൈഫിള്‍ മിക്സഡ് ടീം ഇനത്തിലാണ് ഇരുവരും വെങ്കലം നേടിയത്. ഫൈനലില്‍ 429.9 പോയിന്റ് സ്‌കോര്‍ ചെയ്താണ് വെങ്കലനേട്ടം.
ഏഷ്യന്‍ ഗെയിംസിലെ ആദ്യ സ്വര്‍ണം ചൈനക്കാണ്. വുഷുവില്‍ പെയ് യുവാന്‍ സുന്‍ ആണ് സ്വര്‍ണം നേടിയത്. ഈയിനത്തില്‍ ഇന്ത്യയുടെ അന്‍ജുല്‍ നാംദിയോ അഞ്ചാം സ്ഥാനത്തെത്തി.
പുരുഷവിഭാഗം 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ ഇനത്തില്‍ മലയാളി താരം സജന്‍ പ്രകാശ് ഫൈനലില്‍. ഹീറ്റ്സില്‍ മികച്ച മൂന്നാമത്തെ സമയം കുറിച്ചാണ് സജന്‍ ഫൈനലില്‍ കടന്നത്.
Discussion about this post