തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് വലിയ തോതില്‍ മാലിന്യങ്ങള്‍ അടിഞ്ഞിട്ടുണ്ടെന്നും അവ ജലാശയങ്ങളിലേക്ക് തള്ളിയാല്‍ കര്‍ശന നിയമ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി. അജൈവ മാലിന്യങ്ങള്‍ പഞ്ചായത്ത് തലത്തില്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. മാലിന്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ പകര്‍ച്ചവ്യാധി പോലുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്നും ഇക്കാര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. വെള്ളം കയറിയ പ്രദേശങ്ങളിലെ ആളുകള്‍ ജലജന്യ രോഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം. രക്ഷാപ്രവര്‍ത്തനത്തിന് വലിയ തോതില്‍ വെള്ളത്തിലിറങ്ങിയവരും ഈ മുന്‍കരുതല്‍ സ്വീകരിക്കണം. ഇതൊന്നുമല്ലാതെ വെള്ളം പൊങ്ങിയതല്ലേ, ഒന്നു ചാടിക്കളയാം എന്നു കരുതി കെട്ടിനിന്ന വെള്ളത്തില്‍ ഇറങ്ങിയവരും പ്രതിരോധ മരുന്നുകള്‍ ഉപയോഗിക്കുന്നത് നല്ലതായിരിക്കുമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
Discussion about this post