തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളായ കേരള ഫീഡ്സ് ലിമിറ്റഡ് ചെയര്‍മാന്റെ ഒരു മാസത്തെ ഓണറേറിയവും മാനേജിംഗ് ഡയറക്ടര്‍, സ്റ്റാഫംഗങ്ങള്‍ എന്നിവരുടെ ഒരു മാസത്തെ ശമ്പളവും കേരള പൗള്‍ട്രി ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സന്റെ ഒരു മാസത്തെ ഓണറേറിയവും, മാനേജിംഗ് ഡയറക്ടര്‍, ജീവനക്കാര്‍ എന്നിവരുടെ ഒരു മാസത്തെ ശമ്പളവും മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ ചെയര്‍മാന്റെ ഒരു മാസത്തെ ഓണറേറിയവും മാനേജിംഗ് ഡയറക്ടര്‍, ജീവനക്കാര്‍ എന്നിവരുടെ ഒരു മാസത്തെ ശമ്പളവും കേരള ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോര്‍ഡ് മാനേജിംഗ് ഡയറക്ടര്‍, ജീവനക്കാര്‍ എന്നിവരുടെ ഒരു മാസത്തെ ശമ്പളവും നല്‍കും.
Discussion about this post