തിരുവനന്തപുരം: സംസ്ഥാനത്തെ ദുരിതത്തിലാഴ്ത്തിയ പ്രളയക്കെടുതി സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനുള്ള പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു. സംസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്ത വന്‍ ദുരന്തമാണ് കടന്നു പോയതെന്ന് ഉപക്ഷേപം അവതരിപ്പിച്ച് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ പ്രളയത്തിലുണ്ടായ നഷ്ടം നേരത്തെ കണക്കുകളില്‍ സൂചിപ്പിച്ചതിനേക്കാളും ഏറെ വലുതാണെന്നും സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതി തുകയേക്കാള്‍ കൂടുതലാണ് നഷ്ടമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post