മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മ ഇന്ത്യയെ നയിക്കും. വിരാട് കോലിക്ക് വിശ്രമം അനുവദിച്ചതിനാലാണ് പകരം രോഹിത് ശര്‍മ്മയെ നായകനാക്കിയത്. ശിഖര്‍ ധവാനാണ് വൈസ് ക്യാപ്റ്റന്‍. പേസ് ബൗളര്‍ ഖലീല്‍ അഹമ്മദാണ് ടീമിലെ ഏക പുതുമുഖം.
ടിം: രോഹിത് ശര്‍മ്മ (നായകന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, അമ്പാട്ടി റായിഡു, മനീഷ് പാണ്ഡെ, കേദാര്‍ യാദവ്, എം.എസ് ധോണി, ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യൂസ് വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ശര്‍ദുല്‍ താക്കൂര്‍, ഖലീല്‍ അഹമ്മദ്.
സെപ്റ്റംബര്‍ 15-ന് യു.എ.ഇയില് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് തുടക്കമാകും. ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലാണ് ആദ്യ മത്സരം.
Discussion about this post