തിരുവനന്തപുരം: ലോക്കോപൈലറ്റുമാരുടെ കുറവ് സംസ്ഥാനത്ത് ട്രെയിന് ഗതാഗതത്തെ ബാധിച്ചു തുടങ്ങി. തിരുവനന്തപുരം ഡിവിഷനില്‍ ഇന്ന് പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും രണ്ട് പാസഞ്ചറുകള്‍ ഭാഗികമായും സര്‍വീസ് റദ്ദാക്കിയതായി റെയില്‍വേയുടെ അറിയിപ്പില്‍ പറയുന്നു.
56043 – ഗുരുവായൂര്‍-തൃശൂര്‍. 56044 – തൃശൂര്‍-ഗുരുവായൂര്‍, 56333 – പുനലൂര്‍-കൊല്ലം, 56334 – കൊല്ലം-പുനലൂര്‍, 56365 – ഗുരുവായൂര്‍-പുനലൂര്‍, 56366 – പുനലൂര്‍-ഗുരുവായൂര്‍, 56373 – ഗുരുവായൂര്‍-തൃശൂര്‍, 56374 – തൃശൂര്‍-ഗുരുവായൂര്‍, 56387 – എറണാകുളം-കായംകുളം (കോട്ടയം വഴി), 56388 – കായംകുളം- എറണാകുളം (കോട്ടയം വഴി) എന്നീ പാസഞ്ചറുകളാണ് പൂര്‍ണമായി റദ്ദാക്കിയത്.
56663 – തൃശൂര്‍-കോഴിക്കോട് പാസഞ്ചറും, 56664 – കോഴിക്കോട്- തൃശൂര്‍ പാസഞ്ചറും ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും
Discussion about this post