തിരുവനന്തപുരം: സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തില്‍ 14 ഉം സെക്കന്‍ഡറി വിഭാഗത്തില്‍ 14ഉം അധ്യാപകര്‍ക്കാണ് 2018 വര്‍ഷത്തെ അവാര്‍ഡ് ലഭിക്കുക. കളക്ടര്‍ അധ്യക്ഷനായുള്ള ജില്ലാതല സെലക്ഷന്‍ കമ്മിറ്റികളില്‍ നിന്ന് പരിഗണനയ്ക്കായി ലഭിച്ച ശുപാര്‍ശകളില്‍ പാഠ്യ -പാഠ്യേതര രംഗങ്ങളിലെ പ്രവര്‍ത്തനം പരിഗണിച്ച് വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനും പൊതുവിദ്യാഭ്യാസ സെക്രട്ടറി കണ്‍വീനറും വിദ്യാഭ്യാസ ഡയറക്ടര്‍ അംഗവുമായ സമിതിയാണ് സംസ്ഥാന അവാരഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
10,000 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. ദേശീയ അധ്യാപകദിനമായ സെപ്റ്റംബര്‍ അഞ്ചിന് തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ രാവിലെ 10ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അവാര്‍ഡുകള്‍ വിതരണം ചെയ്യും. പ്രൈമറി, സെക്കന്‍ഡറി വിഭാഗം, ജില്ല, അധ്യാപകരുടെ പേര്, ഔദ്യോഗിക പദവി, സ്‌കൂളിന്റെ പേര് എന്ന ക്രമത്തില്‍
പ്രൈമറി – തിരുവനന്തപുരം: ബി.കെ. സെന്‍, പി.ടി ടീച്ചര്‍ (ഗവ. യു.പി.എസ്. വെഞ്ഞാറമൂട്). കൊല്ലം: എബ്രഹാം. കെ.ജി, ഹെഡ്മാസ്റ്റര്‍ (ഗവ. എല്‍.പി.എസ് തൊളിക്കോട്, പുനലൂര്‍). പത്തനംതിട്ട: രാജന്‍ ഡി ബോസ്, ഹെഡ്മാസ്റ്റര്‍, (ഗവ.എല്‍.പി.സ്‌കൂള്‍ അന്തകുളങ്ങര, അങ്ങാടിക്കല്‍ സൗത്ത് പി.ഒ, കൊടുമണ്‍പ). ആലപ്പുഴ: സുഗതന്‍.എല്‍, യു.പി.എസ്.റ്റി( വി.വി.എച്ച്.എസ്.എസ് താമരക്കുളം, ചാരുംമൂട്, പി.ഒ). കോട്ടയം: ജോസ്.സി, എല്‍.പി.എസ്.റ്റി (സെന്റ് ജോര്‍ജ് എല്‍.പി സ്‌കൂള്‍ തുരുത്തിപ്പള്ളി പി.ഒ). ഇടുക്കി: തോമസ് എം.ടി, ഹെഡ്മാസ്റ്റര്‍ (കാല്‍വരി എല്‍.പി സ്‌കൂള്‍, കാല്‍വരി മൗണ്ട് പി.ഒ). എറണാകുളം: എം. റീജാ മേനോന്‍, ഹെഡ്മിസ്ട്രസ്, (രാമന്‍ മാസ്റ്റര്‍ എല്‍.പി.എസ്, നെട്ടൂര്‍), തൃശൂര്‍: പ്രസാദ് എം.ബി, ഹെഡ്മാസ്റ്റര്‍, (ജി.എല്‍. പി.എസ് വരവൂര്‍). പാലക്കാട്: പി.പ്രതാപന്‍, യു.പി.എസ്.ടി, (എ.യു.പി.സ്‌കൂള്‍, എഴുവന്തല നോര്‍ത്ത്). മലപ്പുറം: ഗിരീശന്‍ എം, പി.ഡി ടീച്ചര്‍, (ഗവ. യു.പി. സ്‌കൂള്‍ കാളിക്കാവ് ബസാര്‍). കോഴിക്കോട്: ജീവന്‍ നവാസ് പി.കെ, ഹെഡ്മാസ്റ്റര്‍ (കെ.വി.കെ.എം എം.യു.പി സ്‌കൂള്‍, ദേവര്‍കോവില്‍). വയനാട്: സുനില്‍. ജെ. ഹെഡ്മാസ്റ്റര്‍ (സെന്റ് തോമസ് എ.എല്‍.പി സ്‌കൂള്‍, പുത്തന്‍കുന്ന്, സുല്‍ത്താന്‍ ബത്തേരി). കണ്ണൂര്‍: കെ.വി. രവീന്ദ്രന്‍, യു.പി.എസ്.ടി (എട്ടുകുടുക്ക എ.യു.പി.സ്‌കൂള്‍, എട്ടുകുടുക്ക കരുവള്ളൂര്‍ പി.ഒ). കാസര്‍കോഡ്: നിര്‍മ്മല്‍ കുമാര്‍ എന്‍, പി.ഡി. ടീച്ചര്‍ (ജി.ജെ ബി.എസ്. പിലാന്‍ക്കട്ട പെര്‍ടാല).
സെക്കന്‍ഡറി – തിരുവനന്തപുരം: സജീവ്.കെ.കെ, ഹെഡ്മാസ്റ്റര്‍ (ജി.വി.എച്ച്.എസ്.ഞെക്കാട് വടശ്ശേരിക്കോണം പി.ഒ വര്‍ക്കല). കൊല്ലം: സി.രാജേന്ദ്രന്‍, ഡ്രായിംഗ് ടീച്ചര്‍ (എ.വി.ഗവ.എച്ച്.എസ് തഴവ). പത്തനംതിട്ട: തോമസ് മാത്യു, എച്ച്.എസ്.ടി സെന്റ് പോള്‍സ് എസ്.എച്ച്.എസ് നരിയപുരം). ആലപ്പുഴ: രഞ്ജന്‍ ഡി. എച്ച്.എസ്.ടി (എച്ച്.എസ്.എസ്.അറവുകാട്, പുന്നപ്ര). കോട്ടയം: ഫ്രാന്‍സിസ് കെ.വി, പി.ഇ.ടി (എച്ച്.എസ്.എസ് ഫോര്‍ ദി ഡഫ് അസീസി മൗണ്ട് നീര്‍പ്പാറ). ഇടുക്കി: സിസ്റ്റര്‍ ആനിയമ്മ ജോസഫ്, ഹെഡ്മിസ്ട്രസ്, (ഹോളിക്രോസ് കോണ്‍വെന്റ,് ഇടുക്കി) എറണാകുളം: വിശ്വനാഥന്‍.ഇ, ഹെഡ്മാസ്റ്റര്‍ (വി.എച്ച്.എസ്.എസ് ചാത്തമറ്റം). തൃശൂര്‍: വി.എസ് സെബി, ഹെഡ്മാസ്റ്റര്‍, സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പാവറട്ടി). പാലക്കാട്: രാജന്‍.എന്‍. ഹെഡ്മാസ്റ്റര്‍ (ജി.എച്ച്.എസ്.എസ്, കുമാരനെല്ലൂര്‍). മലപ്പുറം: സുരേന്ദ്രന്‍.എ. എച്ച്.എസ്.ടി (ജി.എച്ച്.എസ്.എസ് വാഴക്കാട്). കോഴിക്കോട്: സുഗുണന്‍.പി.കെ, എച്ച്.എസ്.ടി, എ.ജെ.ജോണ്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചാത്തങ്ങോട്ടുനട). വയനാട്: ജോസ്.കെ.ഇ, എച്ച്.എസ്.ടി, സി.എം.എസ്.എച്ച്.എസ്.എസ് അരപ്പട്ട മേപ്പടി). കണ്ണൂര്‍: ജീജ ഞണ്ടമ്മാടന്‍, ഹെഡ്മിസ്ട്രസ് (ജി.എച്ച്.എസ്.എസ് മൊറാഴ). കാസര്‍കോട്: ചന്ദ്രശേഖരന്‍ നായര്‍ എം.കെ, ഹെഡ്മാസ്റ്റര്‍ (ജി.എച്ച്.എസ്.എസ്, ചേര്‍ക്കള സെന്‍ട്രല്‍, ചേങ്ങല).
Discussion about this post