ഹൈദരാബാദ്: തെലുങ്കാന നിയമസഭ പിരിച്ചുവിട്ടു. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. നിയമസഭ പിരിച്ചുവിടാന്‍ യോഗത്തില്‍ പ്രമേയം പാസാക്കുകയായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഇക്കാര്യം ഉടന്‍ ഗവര്‍ണറെ അറിയിക്കും. ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. കാലാവധി പൂര്‍ത്തിയാകാന്‍ എട്ട് മാസം ബാക്കി നില്‍ക്കെയാണ് മുഖ്യമന്ത്രി നിയമസഭ പിരിച്ച് വിടാന്‍ തീരുമാനമെടുത്തത്. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിയമസഭ തെരഞ്ഞെടുപ്പ് നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ചന്ദ്രശേഖര റാവു നിയമസഭ പിരിച്ചുവിട്ടത്. നിലവില്‍ ചന്ദ്രശേഖര റാവുവിന്റെ തെലുങ്കാന രാഷ്ട്രസമിതിക്ക് 90 എംഎല്‍എമാരാണ് ഉള്ളത്. അതിനാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷതോടെ വീണ്ടും അധികാരത്തില്‍ തിരിച്ചെത്താമെന്ന കണക്കുകൂട്ടലിലാണ് ചന്ദ്രശേഖര റാവുവും പാര്‍ട്ടിയും.
Discussion about this post