മരങ്ങാട്ടുപിള്ളി: സംസ്ഥാന സിബിഎസ്ഇ സ്‌കൂള്‍ കായികമേള ഒക്ടോബര്‍ ആറു മുതല്‍ എട്ടു വരെ പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. ലേബര്‍ ഇന്ത്യ ഗുരുകുലം പബ്ലിക് സ്‌കൂളാണ് ഈ വര്‍ഷത്തെ മേളയുടെ സംഘാടകര്‍.
കാസര്‍ഗോഡ് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളിലെ സ്‌കൂളുകള്‍ അടങ്ങുന്ന ക്ലസ്റ്റര്‍ പത്ത്, എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ സ്‌കൂളുകള്‍ ഉള്‍പ്പെടുത്തിയുള്ള ക്ലസ്റ്റര്‍ പതിനൊന്ന് വിഭാഗങ്ങളിലുമായിട്ടാണ് മത്സരങ്ങള്‍ നടക്കുക. ലക്ഷദ്വീപില്‍ നിന്നുമുള്ള കുട്ടികളും മേളയില്‍ മാറ്റുരയ്ക്കും. 240 സ്‌കൂളുകളിലെ 1500 കുട്ടികള്‍ഇതുവരെ രജിസ്‌ട്രേഷന്‍ നടത്തി കഴിഞ്ഞു. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കിയാണ് മേള സംഘടിപ്പിക്കുക.
Discussion about this post