പമ്പ: ത്രിവേണിയില്‍ ദേവസ്വംബോര്‍ഡ് പണികഴിപ്പിക്കുന്ന പുലിവാഹനനായ അയ്യപ്പന്റെ ശില്‍പ്പത്തിന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ തറക്കല്ലിട്ടു. കൊല്ലം ആദിച്ചനല്ലൂര്‍ സ്വദേശിയും പ്രശസ്ത ശില്‍പ്പിയുമായി ശന്തനുവാണ് ശില്‍പ്പം നിര്‍മിക്കുന്നത്. കൊല്ലം ബീച്ചിലെ മത്സ്യകന്യക ഉള്‍പ്പെടെ നിവധി ശില്‍പ്പങ്ങളുടെ നിര്‍മാതാവാണ് ഇദ്ദേഹം. പമ്പ മേല്‍ശാന്തി ജയനാരായണന്‍ നമ്പൂതിരി, ദേവസ്വം ചീഫ് എന്‍ജിനീയര്‍ വി.ശങ്കരന്‍ പോറ്റി, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അജിത്കുമാര്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി.സുദീഷ് കുമാര്‍, എസ്.കെ.നായര്‍, ഷാജി ശര്‍മ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post