ന്യൂഡല്‍ഹി: ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടായതിനെ തുടര്‍ന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ മറ്റൊരു ബഞ്ചിന് വിട്ടു. കുറ്റാരോപണം തെളിയിക്കുവാനായി ശാസ്ത്രീയ തെളിവുകളില്ലെന്ന് ജസ്റ്റീസ് കട്ജുവും ആവശ്യമായ തെളിവുകളുണ്ടെന്ന് ജസ്റ്റീസ് മിശ്രയും അഭിപ്രായപ്പെട്ടതോടെയാണ് ജാമ്യഹര്‍ജി മറ്റൊരു ബഞ്ച് പരിഗണിക്കാന്‍ തീരുമാനമായത്. പുതിയ ബഞ്ചിനെ ചീഫ് ജസ്റ്റീസ് പിന്നീട് തീരുമാനിക്കും.
Discussion about this post