ന്യൂഡല്‍ഹി: മുല്ലപ്പള്ളി രാമചന്ദ്രന്‍ പുതിയ കെ.പി.സി.സി അധ്യക്ഷന്‍. കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് രാഹുല്‍ഗാന്ധിയാണ് പുതിയ കെ.പി.സി.സി. നേതൃത്വത്തെ തെരഞ്ഞെടുത്തത്. ബുധനാഴ്ച രാത്രി സംഘടനാച്ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി അശോക് ഗെഹ്ലോതാണ് ഇക്കാര്യം പുറത്തുവിട്ടത്.
കെ. സുധാകരന്‍, എം.ഐ. ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെ വര്‍ക്കിങ് പ്രസിഡന്റുമാരായും കെ. മുരളീധരനെ പാര്‍ട്ടി പ്രചാരണ സമിതിയുടെ ചെയര്‍മാനായും നിയമിച്ചു. ബെന്നി ബെഹനാന്‍ യു.ഡി.എഫ്. കണ്‍വീനറാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം ആയിട്ടില്ല.
വി.എം. സുധീരന്‍ കെ.പി.സി.സി.അധ്യക്ഷസ്ഥാനം രാജിവെച്ചതിനെത്തുടര്‍ന്ന് ഒന്നരവര്‍ഷത്തോളമായി എം.എം. ഹസനാണ് കെ.പി.സി.സി. അധ്യക്ഷ പദവി വഹിച്ചിരുന്നത്.
Discussion about this post