കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍. വൈകിട്ടോടു കൂടിയാണു ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഷപ്പിനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു വിധേയനാക്കും. തുടര്‍ന്ന് പാലാ കോടതിയില്‍ ഹാജരാക്കും.
തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലില്‍ കോട്ടയം എസ്പി ഹരിശങ്കര്‍, വൈക്കം ഡിവൈഎസ്പി സുഭാഷ് എന്നിവരുടെ നേതൃത്വത്തില്‍ മൂന്നു ദിവസത്തോളം നീണ്ട ചോദ്യം ചെയ്യലില്‍ ബിഷപ്പിന്റെ മൊഴികളില്‍ പിശകുകളുണ്ടെന്ന് കണ്ടെത്തിയതോടെ അറസ്റ്റ് അനിവാര്യമാവുകയായിരുന്നു. ഇന്നു രാവിലെ പോലീസ് കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെത്തി പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി വീണ്ടുമെടുത്തിരുന്നു.













Discussion about this post