ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതി കേസില്‍ വിശദമല്ലാത്ത റിപ്പോര്‍ട്ട് സമര്‍പ്പിച്ച ആദായ നികുതി വകുപ്പിന് സുപ്രീം കോടതിയുടെ വിമര്‍ശനം. റിപ്പോര്‍ട്ട് പരിഗണിച്ച കോടതി കേസിനെ ലാഘവത്തോടെ കാണരുതെന്നും വിശദമായ റിപ്പോര്‍ട്ട് ഈമാസം 16നകം വീണ്ടും നല്‍കണമെന്നും നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ജി.എസ് സിംഘ്‌വി, അശോക് കുമാര്‍ ഗാംഗുലി എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്.
നീര റാഡിയയുടെ ടേപ്പുകള്‍ പുറത്തുവന്നതിനുശേഷം അതിലുള്‍പ്പെട്ടതായി ആരോപണമുള്ള എല്ലാവ്യക്തികളുടെയും വിശദമായ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടാകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ പുരോഗതി വിലയിരുത്താന്‍ സമിതിയെ നിയമിക്കുന്നകാര്യവും പരിഗണിക്കുന്നുണ്ട്. കേസില്‍ ആര്‍ക്കും പ്രത്യേക പരിഗണന നല്‍കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. കനിമൊഴി നാളെ പ്രത്യേക കോടതിയില്‍ ഹാജരാകാനിരിക്കെയാണ് ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്.
Discussion about this post