Tuesday, May 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ബജറ്റ് പുനഃസംഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കും-മന്ത്രി ജി.സുധാകരന്‍

by Punnyabhumi Desk
Sep 22, 2018, 04:43 pm IST
in കേരളം

ആലപ്പുഴ: പ്രളയാനന്തരം കേരളത്തിന്റെ പുനര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കൂടുതല്‍ പണം കണ്ടെത്തുന്നതിന് ബജറ്റ് പുനഃസംഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചുവരുന്നതായി പൊതുമരാമത്ത് -രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മണ്ഡലങ്ങളില്‍ നടക്കുന്ന ധനസമാഹരണ പരിപാടികളുടെ ആലപ്പുഴ ജില്ലയിലെ സമാപനം ചെങ്ങന്നൂരില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെട്ടിടങ്ങളും മറ്റും നിര്‍മ്മിച്ച് നല്‍കുന്നതിന് പദ്ധതി ഉള്ളവര്‍ക്ക്് സര്‍ക്കാര്‍ അംഗീകാരത്തോടെ അത് ചെയ്യുന്നതിനുള്ള അവസരം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വിവധ വിഭാഗങ്ങള്‍ക്ക് പലിശരഹിത വായ്പ നല്‍കുന്നുണ്ട്.ചെറുകിട വ്യാപാരികള്‍ക്ക് 10 ലക്ഷം രൂപ പലിശ രഹിത വായ്പ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ശാസ്ത്രവും സാങ്കേതികവിദ്യയും ഉപയോഗിച്ച് ദുരന്തത്തെ മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചു വരുന്നതെന്ന് മന്ത്രി പറഞ്ഞു. നദികളെ നമ്മള്‍ ശ്രദ്ധിക്കാതെ വിട്ടു. നദികളുടെ സംരക്ഷണത്തിന് മുന്‍ഗണന നല്‍കും. വീട് നഷ്ടപ്പെട്ട എല്ലാവര്‍ക്കും വീട് നല്‍കും. അറ്റകുറ്റപ്പണിക്കും സര്‍ക്കാര്‍ സഹായം നല്‍കും. 40,000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിലിപ്പോള്‍ കണക്കാക്കിയിട്ടുള്ളത്. ഇതില്‍ 15,400 കോടി രൂപയ്ക്കുള്ള നാശനഷ്ടം റോഡുകള്‍ക്കാണ് ഉണ്ടായത്. ചെങ്ങന്നൂരിലെ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് പ്രാഥമികമായി ഏഴുകോടി രൂപ അടിയന്തിരമായി അനുവദിച്ചിട്ടുണ്ട്. സര്‍ക്കാരിന് പണം കൊടുക്കരുതെന്നുപറയുന്നവര്‍ ദുരന്തസമയത്ത് ഇവിടെ ഇല്ലാത്തവരായിരുന്നു. ഇത്തരക്കാര്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ലെന്നും മന്ത്രി പറഞ്ഞു.നിരാകരണ പ്രമേയങ്ങളെ ജനം തള്ളിക്കളയും.ധനസമാഹരണത്തോടെ ജില്ല മുഴുവന്‍ സഹാനുഭൂതിയോടെയാണ് പ്രതികരിച്ചത്. കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ ധാര്‍മിക പിന്തുണ കൂടി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. പുനര്‍നിര്‍മാണത്തിനായി ലോകബാങ്ക്, എ.ഡി.ബി.വായ്പ, നബാര്‍ഡ് വായ്പ എന്നിവ സ്വീകരിക്കും. ജനസംഖ്യാനുപാതികമായും മണ്ഡലാനുപാതികമായും ധനസമാഹരണത്തില്‍ ജില്ല സംസ്ഥാനത്ത് മുന്നിലാണെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ വളരെ ഫലപ്രദമായി സമയത്ത് ഇടപെട്ടതുകൊണ്ടാണ് വന്‍ദുരന്തത്തില്‍ നിന്ന് കുട്ടനാടിനെയും ചെങ്ങന്നൂരിനെയും രക്ഷിക്കാന്‍ കഴിഞ്ഞതെന്ന് ധനസമാഹരണ പരിപാടിയില്‍ പങ്കെടുത്ത ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. ഗവണ്‍മെന്റ് ആവിഷ്‌കരിക്കുന്ന പുതിയ പദ്ധതികളോട് എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. പ്രളയ ദുരിതങ്ങള്‍ക്കിടയിലും തങ്ങളുടെ വരുമാനത്തില്‍ ഒരുഭാഗം നല്‍കാന്‍ തയ്യാറായ എല്ലാവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ധനസമാഹരണ പരിപാടി രാവിലെ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിങ് കോളേജിലും തുടര്‍ന്ന് മാന്നാര്‍ ഗ്രാമപഞ്ചായത്ത് ഹാളിലുമായാണ് പൂര്‍ത്തിയായത്. ചടങ്ങില്‍ സജി ചെറിയാന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടറുടെ അധിക ചുമതല വഹിക്കുന്ന ഗ്രാമവികസന കമ്മീഷണര്‍ എന്‍. പത്മകുമാറും മറ്റ് ഉദ്യോഗസ്ഥര്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായി.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies