തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ കാലവര്‍ഷം വീണ്ടും സജീവമാകും. വരും ദിവസങ്ങളില്‍ മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴ കിട്ടുമെന്നാണ് കാലാവസ്ഥ പ്രവചനം. പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ദുരന്തനിവാരണ അതോറിറ്റി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട്, ജില്ലകളിലും ബുധനാഴ്ച ഇടുക്കി, തൃശൂര്‍,പാലക്കാട്, വയനാട് ജില്ലകളിലുമാണ് അലര്‍ട്ട്. 64 മുതല്‍ 125 വരെ സെന്റിമീറ്റര്‍ മഴക്ക് വരെ സാധ്യത ഉണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
Discussion about this post