തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തിന്റെ സംസ്ഥാനതല പരിപാടികള്‍ ഒക്ടോബര്‍ 2ന് രാവിലെ 8ന് ഗാന്ധിപാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി കടകംപളളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കന്ന ചടങ്ങില്‍ മേയര്‍ അഡ്വ. വി.കെ. പ്രശാന്ത്, വി.എസ്.ശിവകുമാര്‍ എം.എല്‍.എ, ശശി തരൂര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, കെ.ജെ.യേശുദാസ് തുടങ്ങിയവര്‍ പങ്കെടുക്കും. പി.ആര്‍.ഡി. സെക്രട്ടറി പി.വേണുഗോപാല്‍ സ്വാഗതം നിര്‍വഹിക്കുന്ന ചടങ്ങില്‍ സ്വാതന്ത്ര്യ സമര സേനാനികളായ ശ്രീ. ഗോപിനാഥന്‍ നായര്‍, അഡ്വ. കെ. അയ്യപ്പന്‍പിളള, ഗാന്ധിസ്മാരക നിധി വര്‍ക്കിംഗ് ചെയര്‍മാന്‍ ഡോ. എന്‍. രാധാകൃഷ്ണന്‍, കൗണ്‍സിലര്‍ എസ്.കെ.പി. രമേശ് തുടങ്ങിയവര്‍ പങ്കെടുക്കും.
പി.ആര്‍.ഡി. ഡയറക്ടര്‍ ഇന്‍ചാര്‍ജ് ശ്രീ. കെ. സന്തോഷ്‌കുമാര്‍ കൃതഞ്ജത നിര്‍വഹിക്കും. ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന, കാവ്യപൂജ, സമൂഹചിത്രരചന, കര്‍മ്മസേനയുടെ ഉദ്ഘാടനം തുടങ്ങിയ പരിപാടികള്‍ ഉണ്ടായിരിക്കും. വിവിധ സര്‍്ക്കാര്‍ വകുപ്പുകള്‍, സ്ഥാപനങ്ങള്‍, ഗാന്ധിയന്‍ സംഘടനകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ നടക്കുന്ന വാരാഘോഷത്തിന്റെ ഏകോപനം പബ്ലിക് റിലേഷന്‍സ് വകുപ്പ് നിര്‍വഹിക്കും.
Discussion about this post