തിരുവനന്തപുരം: ഗാന്ധിജയന്തി പ്രമാണിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഒക്ടോബര്‍ 15 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 10 ശതമാനം പ്രത്യേക റിബേറ്റ് അനുവദിച്ചു. ഇക്കാലയളവില്‍ ഖാദി കോട്ടണ്‍-സില്‍ക്ക്-സ്പണ്‍ സില്‍ക്ക് തുണി ഉല്‍പ്പന്നങ്ങള്‍ക്കും ഖാദി-സില്‍ക്ക് റെഡി മെയ്ഡ് വസ്ത്രങ്ങള്‍ക്കും മൊത്തം 30 ശതമാനം റിബേറ്റ് ലഭിക്കും. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വില്പന കേന്ദ്രങ്ങളിലും, ഖാദിബോര്‍ഡിന്റെയോ കേന്ദ്ര ഖാദി കമ്മീഷന്റെയോ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന വില്പന കേന്ദ്രങ്ങളിലും മാത്രമേ ഈ അനുകൂല്യം ലഭിക്കുകയുള്ളൂ.
Discussion about this post