Thursday, September 10, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

നിലയ്ക്കലില്‍ 25 ലക്ഷം ലിറ്റര്‍ അധികജലസംഭരണത്തിനുള്ള സംവിധാനം ഒരുക്കും

by Punnyabhumi Desk
Oct 4, 2018, 04:58 pm IST
in കേരളം

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലത്ത് നിലയ്ക്കലില്‍ 25 ലക്ഷം ലിറ്റര്‍ അധികജലം സംഭരിക്കുന്നതിനുള്ള സംവിധാനമൊരുക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. നിലയ്ക്കലും പമ്പയിലും ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുകയായിരുന്നു മന്ത്രി. നിലവില്‍ 40 ലക്ഷം ലിറ്റര്‍ ജലം സംഭരിക്കുന്നതിനുള്ള ശേഷിയാണ് നിലയ്ക്കലിലുള്ളത്. ഇതിന് പുറമേയാണ് 25 ലക്ഷം ലിറ്റര്‍ അധികജലം കൂടി സംഭരിക്കുന്നതിന് സംവിധാനം ഒരുക്കുന്നത്. ഇതിനായി അഞ്ച് ലക്ഷം ലിറ്റര്‍ വീതം ശേഷിയുള്ള മൂന്ന് സംഭരണികളും 5000 ലിറ്റര്‍ വീതം സംഭരണശേഷിയുള്ള 200 ടാങ്കുകളും സ്ഥാപിക്കും. സീതത്തോട്ടില്‍ നിന്നായിരിക്കും അധികജലം എത്തിക്കുക. നിലയ്ക്കലില്‍ നിലവില്‍ ആയിരം ടാപ്പുകളിലൂടെയാണ് കുടിവെള്ളവിതരണം നടത്തിവരുന്നത്. വാട്ടര്‍ കിയോസ്‌കുകള്‍ കൂടുതലായി സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

വെള്ളപ്പൊക്കത്തില്‍ നാശനഷ്ടം സംഭവിച്ച പമ്പ ത്രിവേണി പമ്പ് ഹൗസില്‍ പുതിയ പമ്പ് സെറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരുകയാണ്. വെള്ളപ്പൊക്കമുണ്ടായാല്‍ കേടുവരാത്തവിധം കൂടുതല്‍ ഉയര്‍ത്തിയായിരിക്കും പുതിയ പമ്പുകള്‍ സ്ഥാപിക്കുക. പമ്പാ മണല്‍പ്പുറത്ത് കൂടുതല്‍ ആര്‍ഒ പ്ലാന്റുകളും സ്ഥാപിക്കും. ജലവിഭവ വകുപ്പ് പമ്പയില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നമുറയ്ക്കായിരിക്കും ആര്‍ഒ പ്ലാന്റുകള്‍ സ്ഥാപിക്കുക. പമ്പയിലെ കുളിക്കടവില്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ജലവിഭവ വകുപ്പ് സ്വീകരിക്കും. സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ലഭ്യമായ വിവരങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നും തുലാമാസ പൂജയ്ക്ക് ജലവിതരണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിട്ടുള്ളതായും മന്ത്രി അറിയിച്ചു.

ജലവിഭവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, വാട്ടര്‍ അതോറിറ്റി എംഡി എ.കൗശികന്‍, ചീഫ് എന്‍ജിനീയര്‍ ജോഷി, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ശ്രീകുമാര്‍, പ്രോജക്ട് ചീഫ് എന്‍ജിനീയര്‍ ഷാജഹാന്‍, ടെക്‌നിക്കല്‍ അംഗം രവീന്ദ്രന്‍, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷൈലു, ഫിലിപ്പ് മത്തായി തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Share
Tweet
Send

Related News

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies