തിരുവനന്തപുരം: ഇടുക്കി അണക്കെട്ടിലെ ഒരു ഷട്ടര്‍ ഇന്ന് തുറന്നു. കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പ് കണക്കിലെടുത്താണ് ഒരു ഷട്ടര്‍ തുറന്നത്. എന്നാല്‍ ആശങ്കയ്ക്കു വകയില്ലെന്നും മുന് കരുതലെന്ന നിലയ്ക്കാണ് ഷട്ടര്‍ തുറന്നതെന്നും അധികൃതര്‍ അറിയിച്ചു.
തൃശൂര്‍ ചിമ്മിനി, തെന്മല പരപ്പാര്‍ ഡാമുകള്‍ തുറന്നു. തിരുവനന്തപുരം അരുവിക്കര, നെയ്യാര്‍ ഡാമുകളും തുറന്നു. കക്കി ആനത്തോട്, പമ്പ, മൂഴിയാര്‍ അണക്കെട്ടുകള്‍ തുറന്നതിനാല്‍ പമ്പാ നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ നദിയുടെ തീരങ്ങളില്‍ താമസിക്കുന്നവരും പമ്പാ ത്രിവേണിയില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു.
Discussion about this post