തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ 773 ജീവനക്കാരെ പിരിച്ചു വിടാന്‍ എംഡി ടോമിന്‍ ജെ. തച്ചങ്കരി ഉത്തരവിട്ടു. ദീര്‍ഘകാലമായി ജോലിക്കു ഹാജരാകാത്ത 304 ഡ്രൈവര്‍മാരെയും 469 കണ്ടക്ടര്‍മാരെയുമാണ് പിരിച്ചു വിട്ടത്.
ദീര്‍ഘകാലമായി ജോലിക്കു ഹാജരാകാത്ത അനധികൃതമായി വിട്ടുനില്‍ക്കുന്നവരുമായ ജീവനക്കാര്‍ 2018 മേയ് 31 നകം ജോലിയില്‍ പ്രവേശിക്കുകയോ കാരണം കാണിക്കല്‍ നോട്ടിസിനു മറുപടി നല്‍കുകയോ ചെയ്യണമെന്ന് കോര്‍പറേഷന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനു മറുപടി നല്‍കാത്ത 773 ജീവനക്കാരെയാണ് പിരിച്ചുവിട്ടത് . ദീര്‍ഘകാലമായി ജോലിക്കു വരാത്ത മെക്കാനിക്കല്‍, മിനിസ്റ്റീരിയല്‍ ജീവനക്കാരെയും പിരിച്ചു വിടാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.













Discussion about this post