Tuesday, October 6, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

മണ്ഡലകാലം : ഗുരുവായൂരില്‍ ഭക്തര്‍ക്ക് പ്രത്യേക പാര്‍ക്കിങ്ങ് സൗകര്യം

by Punnyabhumi Desk
Oct 6, 2018, 05:17 pm IST
in മറ്റുവാര്‍ത്തകള്‍

തൃശൂര്‍: പ്രധാന വാഹന പാര്‍ക്കിങ്ങിന്റെ സ്ഥലത്ത് മള്‍ട്ടിലെവല്‍ പാര്‍ക്കിങ്ങിന്റെ നിര്‍മ്മാണം നടക്കുന്നതിനാല്‍ ഗുരുവായൂരില്‍ നവംബര്‍ 15 മുതല്‍ ജനുവരി വരെ അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിങ്ങ് സൗകര്യം ഏര്‍പ്പെടുത്തുമെന്ന് കെ.വി. അബ്ദുള്‍ ഖാദര്‍ എംഎല്‍എ പറഞ്ഞു. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ഗുരുവായൂര്‍ ക്ഷേത്രം പാര്‍ക്കിങ്ങ് അവലോകന യോഗത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 17 ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ കളക്ടര്‍ ടി.വി. അനുപമയുടെ അധ്യക്ഷതയില്‍ ഗുരുവായൂര്‍ നഗരസഭ ഹാളില്‍ വകുപ്പുതല ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്നും എം.എല്‍.എ അറിയിച്ചു. കളക്ടര്‍ ടി.വി. അനുപമയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ദേവസ്വം, ഇതര വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

നിലവിലെ പ്രധാന പാര്‍ക്കിങ്ങ് ഇടമായ കിഴക്കേനടയില്‍ മള്‍ട്ടിലെവല്‍ പാര്‍ക്കിങ്ങ് നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചതിനെ തുടര്‍ന്നാണ് ഈ സീസണില്‍ പുതിയ പാര്‍ക്കിങ്ങ് സംവിധാനങ്ങള്‍ക്കുള്ള സ്ഥലങ്ങള്‍ തേടുന്നത്. നഗരപരിധിയില്‍ പാര്‍ക്കിങ്ങ് സൗകര്യത്തിനു യോഗ്യമായ മുഴുവന്‍ സ്ഥലങ്ങളും ഇതിനായി ഉപയോഗിക്കും. പടിഞ്ഞാറെ നട ബസ്സ്റ്റാന്‍ഡിനടുത്തുള്ള രണ്ടേക്കര്‍ സ്ഥലം, ആന്ധ്രാപാര്‍ക്ക്, തൈക്കാട് പള്ളിക്കടുത്തുള്ള 80 സെന്റ,് നഗരസഭ ലൈബ്രറിയ്ക്കു പിറകുവശത്തുള്ള സ്ഥലം, സ്വകാര്യ ബസ്സ്റ്റാന്‍ഡിനു പിറകിലുള്ള ഒരേക്കര്‍, രാജവത്സത്തിനടുത്തുള്ള 50 സെന്റ്, റസ്റ്റ് ഹൗസിന്റെ നിര്‍മ്മാണം ആരംഭിക്കാത്ത സാഹചര്യത്തില്‍ അവിടെയുള്ള സ്ഥലം എന്നിവയും പാര്‍ക്കിങ്ങിനായി ഉപയോഗിക്കാന്‍ എംഎല്‍എ നിര്‍ദ്ദേശിച്ചു. ഇവിടങ്ങളില്‍ മാലിന്യ നിര്‍മ്മാര്‍ജനം നടപ്പാക്കാനും ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം ഉപയോഗിക്കാനും വൈദ്യുതി, കുടിവെള്ളം എന്നിവയുടെ വിതരണം കാര്യക്ഷമമായി നടത്താനും എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നഗരസഭ, ദേവസ്വം, പോലീസ് എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ വളരെ നല്ലരീതിയില്‍ തന്നെ ഉറപ്പാക്കണം. തിരക്ക് ഏറെയുണ്ടാവുന്ന സാഹചര്യത്തില്‍ കൂടുതല്‍ പോലീസിനെ വിന്യസിപ്പിക്കണമെന്നും എംഎല്‍എ യോഗത്തില്‍ പങ്കെടുത്ത എസിപി പി.എ. ശിവദാസിന് നിര്‍ദ്ദേശം നല്‍കി.

നഗരത്തില്‍ ഉപയോഗിക്കാതെ കിടക്കുന്ന പരമാവധി സ്ഥലങ്ങള്‍ പാര്‍ക്കിങ്ങിനായി തിരഞ്ഞെടുക്കണം. ഇതിനായി നഗരസഭയോട് കൂടിയാലോചന നടത്തുകയും നഗരസഭ നിശ്ചയിച്ച തരത്തില്‍ മാത്രമേ പാര്‍ക്കിങ്ങ് ഫീസ് ഈടാക്കാന്‍ പാടുകയുള്ളൂവെന്നും ജില്ലാകളക്ടര്‍ ടി.വി.അനുപമ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കെ.പി. വിനോദ്, സെക്രട്ടറി സക്കീര്‍, ദേവസ്വം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.കെ. അരവിന്ദന്‍, ദേവസ്വം, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

പുതിയ വാർത്തകൾ

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies