രാജ്‌കോട്ട്: രാജ്‌കോട്ടില്‍ വിന്‍ഡീസിനെതിരായ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം. കളി അവസാനിക്കാന്‍ രണ്ട് ദിവസം ബാക്കിനില്‍ക്കെ ഇന്ത്യ ഇന്നിങ്‌സിനും 272 റണ്‍സിനും വിന്‍ഡീസിനെ പരാജയപ്പെടുത്തി. ഇതോടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന്റെ എല്ലാ ബാറ്റ്സ്മാന്മാര്‍ക്കും കൂടി 196 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. സ്‌കോര്‍: ഇന്ത്യ- 649, വിന്‍ഡീസ് -181, 196.
കുല്‍ദീപ് യാദവ് ഇന്ത്യയ്ക്കുവേണ്ടി അഞ്ച് വിക്കറ്റ് നേടി.
Discussion about this post