Tuesday, May 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ശബരിമല വിഷയത്തില്‍ കോടതി വിധി എന്തായാലും നടപ്പാക്കും: മുഖ്യമന്ത്രി

by Punnyabhumi Desk
Oct 8, 2018, 05:03 pm IST
in കേരളം

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ ഭക്തരുടെ പ്രതിഷേധം ശക്തമുകുമ്പോള്‍ കോടതി വിധി എന്തായാലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. വിധി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാക്കുകൊടുത്തിരുന്നു. പിന്നെ പുന: പരിശോധന ഹര്‍ജിയുടെ ആവശ്യമെന്തെന്നും മുഖ്യമന്ത്രി ചോദിച്ചു. അതേസമയം പുന:പരിശോധന ഹര്‍ജിയുമായി ആരു പോകുന്നതിലും സര്‍ക്കാര്‍ തടസമല്ലെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

വിധിവന്നപ്പോള്‍ തന്നെ കോണ്‍ഗ്രസ് ദേശീയനേതൃത്വം സ്വാഗതം ചെയ്തിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആദ്യം വിധിയെ സ്വാഗതം ചെയ്തവരാണ്. പിന്നീടാണ് അതിനെ എതിര്‍ക്കുന്നത്. ഇത്തരം നിലപാട് ബിജെപിയെ വളര്‍ത്തുന്നതാണ് കോണ്‍ഗ്രസ് മനസ്സിലാക്കണം. കോണ്‍ഗ്രസ് ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നടത്തിയ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ മറന്നു പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപി ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും മഹാരാഷ്ട്രയിലെ ക്ഷേത്രത്തില്‍ സ്ത്രീ പ്രവേശനം അനുവദിച്ചത് ബിജെപിയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ശബരിമലയില്‍ യുവതീ പ്രവേശനം സാദ്ധ്യമായിരുന്നു എന്ന് ചരിത്രത്തില്‍ പറയുന്നുണ്ട്. പരമോന്നത കോടതിയുടെ വിധി നടപ്പാക്കുക സര്‍ക്കാരിന്റെ തീരുമാനവും ഉത്തരവാദിത്വവുമാണെന്നും പിണറായി പത്രസമ്മേളനത്തില്‍ പറഞ്ഞു.

വിശ്വാസികളുമായി ഏറ്റുമുട്ടല്‍ സര്‍ക്കാരിന്റെ നയമല്ല. അവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ രാഷ്ട്രീയ പ്രേരിതമായി സംഘര്‍ഷങ്ങളുണ്ടാക്കാനുള്ള ശ്രമത്തിനു വഴങ്ങാന്‍ തയ്യാറല്ലെന്നും വിധി നടപ്പാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies