ആലപ്പുഴ: കുട്ടനാട് പ്രദേശത്തെ കര്‍ഷകര്‍ക്ക് നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും അപ്പര്‍കുട്ടനാട് പ്രദേശത്തെ കര്‍ഷകര്‍ക്കും ലഭ്യമാക്കുമെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കാര്‍ഷിക വികസന സമിതിയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയത്തില്‍ ജില്ലയിലെ മറ്റ് പ്രദേശങ്ങളോടൊപ്പം അപ്പര്‍കുട്ടനാടന്‍ മേഖലയിലെ കര്‍ഷകര്‍ക്കും ഏറെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. നെല്ലുല്‍പാദനത്തില്‍ ഏറെ പ്രാധാന്യമുള്ള ഈ പ്രദേശത്തെ കര്‍ഷകര്‍ സ്ഥിരമായി വെള്ളപ്പൊക്ക ഭീഷണി നേരിടുന്നവരാണ്. വിള ഇന്‍ഷുറന്‍സ് കര്‍ഷകര്‍ക്ക് ചെറിയ ആശ്വാസം നല്‍കുന്നുണ്ടെങ്കിലും കൂടുതല്‍ ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് ലഭ്യമാക്കേണ്ടത് ആവശ്യമാണെന്ന് സര്‍ക്കാരിന് ബോധ്യമുണ്ട്. ഈ സാഹചര്യത്തിലാണ് കുട്ടനാടന്‍ മേഖലയില്‍ ലഭ്യമാക്കുന്ന എല്ലാ ആനുകൂല്യങ്ങളും അപ്പര്‍കുട്ടനാടന്‍ മേഖലയിലെ കര്‍ഷകര്‍ക്കും നല്‍കുന്നത്. പ്രളയക്കെടുതിയില്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിന് ആവശ്യത്തിനുള്ള തുക കൃഷിവകുപ്പിന് അനുവദിച്ചിട്ടുണ്ട്. കുട്ടനാടന്‍ മേഖലയിലെ എല്ലാ കര്‍ഷകര്‍ക്കും ഹെക്ടറിന് 125 കിലോ നെല്‍വിത്ത് സൗജന്യമായി നല്‍കും.
പ്രളയത്തില്‍ ചെളി അടിഞ്ഞുകൂടിയിട്ടുള്ള കൃഷിയിടങ്ങളില്‍ നിന്നും ചെളി നീക്കം ചെയ്യുന്നതിന് ആവശ്യമായ തുക അനുവദിക്കുന്നതിനുള്ള പ്രോജക്ട് റിപ്പോര്‍ട്ട് അടിയന്തരമായി തയാറാക്കി സമര്‍പ്പിക്കാന്‍ മന്ത്രി പ്രിന്‍സിപ്പല്‍ കൃഷിഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. കൃഷിനാശത്തിനുള്ള തുക വിതരണം ചെയ്തതിന് ശേഷം ബാക്കി വരുന്ന തുകയും മറ്റ് ആവശ്യങ്ങള്‍ക്ക് നീക്കിവച്ചിരിക്കുന്ന തുകയും ചേര്‍ത്ത് പ്രളയത്തില്‍ രൂപഭേദം വന്ന കൃഷിയിടങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കും. പ്രളയബാധിത മേഖലകളിലേക്ക് 200 കോടി രൂപയാണ് അടിയന്തര പുനര്‍നിര്‍മാണത്തിനായി സര്‍ക്കാര്‍ വിനിയോഗിക്കുന്നത്. ഇത് പ്രളയബാധിതമായ 900 പഞ്ചായത്തുകള്‍ക്ക് പ്രയോജനകരമാകും.













Discussion about this post