കൊച്ചി: പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ, നറുക്കെടുപ്പ് തുടങ്ങിയവയ്ക്കായി നിരീക്ഷകനായി ഹൈക്കോടതി മുന്‍ജഡ്ജി ജസ്റ്റിസ് ആര്‍. ഭാസ്‌കരനെ നിയമിച്ചു. നിരീക്ഷകന്റെ സാന്നിധ്യത്തില്‍ മാത്രവേ നിയമനം നടത്താവു എന്നു കോടതി വ്യക്തമാക്കി. 12, 13 തീയതികളിലാണ് ഇന്റര്‍വ്യൂ നടക്കുന്നത്. ശബരിമല മേല്‍ശാന്തി നിയമനത്തിന് 101 അപേക്ഷകരും മാളികപ്പുറം മേല്‍ശാന്തി നിയമനത്തിന് 74 അപേക്ഷകരുമാണുള്ളത്.
Discussion about this post