Tuesday, September 22, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ആലപ്പുഴ പട്ടണത്തെ ആധുനിക നഗരം ആക്കും – മന്ത്രി ജി.സുധാകരന്‍

by Punnyabhumi Desk
Oct 12, 2018, 05:56 pm IST
in കേരളം

ആലപ്പുഴ: ആലപ്പുഴ നഗരപാത വികസന പദ്ധതി പൂര്‍ത്തിയാകുന്നതോടെ ആലപ്പുഴ പട്ടണം ആധുനിക നഗരമായി മാറുമെന്ന് പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. പട്ടണത്തിലെ 21 റോഡ് നിര്‍മ്മാണ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്ന കേരള റോഡ് ഫണ്ട് ബോര്‍ഡിന് പഴവീട് ജംഗ്ഷനുസമീപം ആരംഭിച്ച പദ്ധതി കാര്യാലയത്തിന്റെ് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എ സി റോഡ് 150 കോടി രൂപയ്ക്ക് ഉയര്‍ത്തി ചെയ്യാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ്. ആലപ്പുഴ നഗരപാത വികസന പദ്ധതി പ്രകാരം നഗരത്തിലെ പിഡബ്ല്യുഡി റോഡുകളും ആധുനിക നിലവാരത്തിലേക്ക് മാറും. മുപ്പാലത്തിന്റെ സ്ഥാനത്ത് 4 പാലങ്ങള്‍ വരും. 700 കോടി രൂപയുടെ ഹബ്ബിന്റെ വിശദമായ പദ്ധതി രേഖ പൂര്‍ത്തിയായിട്ടുണ്ട്. ബജറ്റില്‍ ആലപ്പുഴയ്ക്ക് കാര്യമായൊന്നും ലഭിക്കാതിരുന്ന ഭൂതകാലം മാറ്റി സംസ്ഥാന സര്‍ക്കാര്‍ വലിയ പദ്ധതികള്‍ നഗരത്തില്‍ നടപ്പിലാക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

ആധുനിക റോഡുകളും മറ്റും നിര്‍മിക്കുമ്പോള്‍ ജനങ്ങളുടെ മനോഭാവവും മാറേണ്ടതുണ്ട്. റോഡ് കയ്യേറിയത് ഒഴിഞ്ഞു കൊടുക്കേണ്ടത് വികസന പ്രവര്‍ത്തനത്തിന് അനിവാര്യമാണെന്നും മന്ത്രി സൂചിപ്പിച്ചു.പട്ടണത്തിലെ റോഡുകളുടെ നിലവിലുള്ള സ്ഥിതി മെച്ചപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനും ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കും തീരുമാനിക്കുകയും അതിനനുസരിച്ച് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് കേരള റോഡ് ഫണ്ട് ബോര്‍ഡിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ പട്ടണത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ 21 പ്രധാനപ്പെട്ട റോഡുകളുടെ അഭിവൃദ്ധിപ്പെടുത്തല്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടു കൂടി നടപ്പിലാക്കുന്നതിനുള്ള പദ്ധതിക്ക് 288 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പൂനെ ആസ്ഥാനമായുള്ള രോഹന്‍ രാജ്ദീപ് ടോള്‍വെയ് ലിമിറ്റഡ് എന്ന കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. രണ്ടു വര്‍ഷം കൊണ്ട് പണി പൂര്‍ത്തീകരിക്കുകയും 13 വര്‍ഷത്തെ പരിപാലന വ്യവസ്ഥയോട് കൂടിയുമാണ് കരാര്‍ നല്‍കിയിരിക്കുന്നത്. കേരള റോഡ് ഫണ്ട് ബോര്‍ഡ ആണ് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് കരാര്‍ നല്‍കിയത്. യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി.ചിത്തരഞ്ജന്‍, കൗണ്‍സിലര്‍മാരായ ഡി.ലക്ഷ്മണന്‍,ഷീലമോഹന്‍, വി.എന്‍.വിജയകുമാര്‍, ജ്യോതിമോള്‍, പ്രസന്ന ചിത്രകുമാര്‍, സജേഷ് ചക്കുപറമ്പില്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ദീപ്തി ഭാനു, പ്രോജക്ട് മാനേജര്‍ കെ.ദിവാകരന്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send

Related News

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

പുതിയ വാർത്തകൾ

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies