ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശത്തില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിലപാട് സ്വാഗതാര്‍ഹമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍. സുപ്രീംകോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം ജനവികാരം കോടതി മനസിലാക്കണമെന്നും പറഞ്ഞു. സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച ചടങ്ങിലാണ് അറ്റോര്‍ണി ജനറലിന്റെ പ്രതികരണം. അറ്റോര്‍ണി ജനറലാകുന്നതിനു മുന്‍പ് കെ.കെ. വേണുഗോപാലായിരുന്നു ദേവസ്വം ബോര്‍ഡിനുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായിരുന്നത്.
ആയിരക്കണക്കിനു സ്ത്രീകളാണ് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. കേരളത്തില്‍ സമീപകാലത്തുണ്ടായ പ്രളയം പോലും ദൈവകോപമാണെന്നു വിശ്വസിക്കുന്നവരുണ്ടെന്നും വിധിക്കെതിരെ സ്ത്രീകള്‍ വലിയ പ്രതിഷേധവുമായി ഇറങ്ങുമെന്നു കോടതിപോലും ചിന്തിച്ചിട്ടുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post