തിരുവനന്തപുരം: ഓരോ ക്ഷേത്രത്തിന്റെ മൂര്‍ത്തിക്കും മൗലികമായ അവകാശങ്ങളുണ്ട്. അത് സംരക്ഷിക്കപ്പെടേണ്ടതാണ്. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി പറഞ്ഞു. ശബരിമല വിഷയത്തിലും തുടര്‍ന്നു പോന്നിരുന്ന ആചാരങ്ങള്‍ പാലിക്കേണ്ടതുണ്ട്. അതാത് ക്ഷേത്രത്തിന്റെ പ്രതിഷ്ഠയാണ് അതിന്റെ അടിസ്ഥാനം. ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ സങ്കല്‍പ്പത്തിനനുസരിച്ചുള്ള ആചാരങ്ങള്‍ വിശ്വാസികള്‍ കൃത്യമായും പാലിക്കുവാന്‍ ബാധ്യസ്ഥരാണ്. ഹൈന്ദവ ആരാധനാലയങ്ങളിലെ ആചാരങ്ങളും, അനുഷ്ഠാനങ്ങളും, കാലം, ദേശം, ഭുപ്രകൃതി, മഹാ തപസ്വികളായ ഋഷീശ്വരന്മാര്‍, ആചാര്യന്മാര്‍ എന്നിവരുടെ സങ്കല്‍പമനുസരിച്ച് ആയിരക്കണക്കിനു വര്‍ഷങ്ങളായി നിലനിന്നു പോരുന്നതും, വിശ്വാസികള്‍ അതിനെ പരിപാവനമായി ഉള്‍കൊണ്ട് അനുഷ്ഠിച്ചു പോരുന്നതുമാണ്. ശബരിമലയില്‍ പ്രായഭേദമന്യേയുള്ള സ്ത്രീപ്രവേശനം അവിടുത്തെ പ്രതിഷ്ഠാസങ്കല്‍പ്പത്തിനും ദേവന്റെ മൗകിലാവകാശത്തിനും വിപരീതമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post