Monday, February 9, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

2020 ഓടെ കേരളത്തിലെ ഉന്നതവിദ്യാസ്ഥാപനങ്ങള്‍ അക്രഡിറ്റേഷന്‍ നിലവാരത്തിലേക്ക് ഉയരണം -ഗവര്‍ണര്‍ പി. സദാശിവം

by Punnyabhumi Desk
Oct 15, 2018, 05:23 pm IST
in കേരളം

തിരുവനന്തപുരം: കേരളത്തിലെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ 2020 ഓടെ അക്രഡിറ്റേഷന്‍ നിലവാരത്തിലേക്ക് ഉയരാന്‍ ശ്രമിക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. യു.ജി.സിയുടെയും നാക്കിന്റെയും ആഭിമുഖ്യത്തില്‍ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ നിലവാര വിലയിരുത്തലും അക്രഡിറ്റേഷനും സംബന്ധിച്ച് കേരള സര്‍വകലാശാലയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.ജി.സിയുടെ ലക്ഷ്യം 2022 ന് മുമ്പ് എല്ലാ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളും അക്രഡിറ്റേഷന്‍ നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നതാണ്. അതിനുമുമ്പ് ലക്ഷ്യത്തിലെത്താന്‍ കേരളത്തിലെ സ്ഥാപനങ്ങള്‍ക്കാകണം. സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം നിലവാരവും ഉറപ്പാക്കണം. എല്ലാ മേഖലയിലും നിലവാരം പ്രധാനഘടകമാണ്, പ്രത്യേകിച്ച് ഉന്നതവിദ്യാഭ്യാസമേഖലയില്‍. 25 വയസിനുതാഴെയുള്ള യുവാക്കളുടെ അഭിലാഷങ്ങള്‍ നിറവേറ്റാനാകുന്നവിധം വികസിക്കുന്നകാര്യത്തില്‍ ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസമേഖല കടുത്ത സമ്മര്‍ദ്ദത്തിലാണ്.

അതിവേഗമുള്ള നഗരവത്കരണം, അവസരങ്ങളുടെ വര്‍ധന തുടങ്ങിയവ പഠനാവസരങ്ങളുടെ വികസനവും ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരമുയര്‍ത്തുയര്‍ത്തലും ആവശ്യഘടകങ്ങളാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലിന്ന് 45,000 കോളേജുകളും 800 ഓളം സര്‍വകലാശാലകളുമായി വളരെ വിശാലമായ ഉന്നതവിദ്യാഭ്യാസരംഗമാണുള്ളത്. 375 സര്‍വകലാശാലകള്‍ക്കും 8000 ഓളം കോളേജുകള്‍ക്ക് നനിലവാരം ഉറപ്പാക്കി അക്രഡിറ്റേഷന്‍ നല്‍കാന്‍ നാകിന് കഴിഞ്ഞിട്ടുണ്ട്. നിലവാരമുറപ്പാക്കാനുള്ള അക്രഡിറ്റേഷന്‍ ഇന്ന് ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ പൊതുലക്ഷ്യമാണ്. യു.ജി.സിലുടെയും മാനവവിഭവശേഷി മന്ത്രാലയത്തിന്റെയും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്കില്‍ കേരളത്തിലെ നാല് സര്‍വകലാശാലകള്‍ വന്നിട്ടുണ്ട്. കോളേജുകള്‍ക്ക് നിലവാരമുറപ്പാക്കി അക്രഡിറ്റേഷന്‍ ലഭ്യമാക്കുക എന്നത് മാനേജ്മെന്റുകളുടെ മാത്രം കടമയല്ല. മൊത്തം അക്കാദമിക, പ്രദേശിക സമൂഹവും അതിന്റെ ആവശ്യകത മനസിലാക്കണം.

മികച്ച സ്റ്റാര്‍ട്ട്അപ്പ് സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനത്തിന്റെ എന്ന മേന്‍മ ഉപയോഗപ്പെടുത്താന്‍ കോളേജുകളും സര്‍വകലാശാലകളും ശ്രമിക്കണം. ക്ലാസ്മുറികളില്‍നിന്ന് ജോലിസ്ഥലങ്ങളിലേക്ക് കുട്ടികള്‍ക്ക് കടന്നുചെന്ന് ഇന്ത്യയുടെ ഭാവി രൂപപ്പെടുത്താന്‍ ഇതിലൂടെ വിദ്യാര്‍ഥികള്‍ക്കാകണം. ആഗോള ഗവേഷണരംഗത്ത് ഇന്ത്യയുടെ പങ്കാളിത്തം കുറവാണ്. ഇന്ത്യയുടെ സ്ഥാനം ഉയര്‍ത്താനും കൂടുതല്‍ പേറ്റന്റുകള്‍ നേടാനും മികച്ച മാനവവിഭവസൂചികയുള്ള കേരളത്തിന് പങ്ക് വഹിക്കാനാകും. അധ്യാപകരുടെ വിജ്ഞാന അടിത്തറ വര്‍ധിപ്പിച്ചും, സിലബസുകളും അധ്യാപനരീതിയും കാലാനുസൃതമാക്കിയും നിലവാരമുയര്‍ത്തണം. അസസ്മെന്റ് ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്ന കുറവുകള്‍ മനസിലാക്കിയും തിരുത്തിയുമാണ് നിലവാരമുയര്‍ത്തേണ്ടത്. ഓരോ സ്ഥാപനങ്ങളിലും പ്രിന്‍സിപ്പല്‍മാര്‍ മാറ്റത്തിന് തുടക്കം കുറിക്കാനാകുന്ന നേതാവാകണം. കാമ്പസുകള്‍ സമൂഹത്തിന് മാതൃകാസ്ഥാപനങ്ങളാകണം. പരിസ്ഥിതി സൗഹൃദ നടപടികളുമായും ഭിന്നശേഷിക്കാരെയും ട്രാന്‍സ്ജെന്‍ഡറുകളെയും ഉള്‍പ്പെടെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുമുള്ള സ്ഥാപനങ്ങളാകണം. കേരളത്തിലെ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പത്രവാര്‍ത്തകള്‍ ഉള്‍പ്പെടെ വിലയിരുത്തി പരിഹരിക്കാന്‍ ചാന്‍സലര്‍ എന്നനിലയ്ക്ക് ശ്രമിക്കാറുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

യു.ജി.സി ബംഗളൂരു ഹെഡ് ആന്റ് ജോയന്റ് സെക്രട്ടറി ഡോ. എസ്.സി. ശര്‍മ അധ്യക്ഷത വഹിച്ചു. നാക് ഡയറക്ടര്‍ ഡോ. ജി. ശ്രീനിവാസ്, കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് ഡോ. സി. ഗണേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSend

Related News

കേരളം

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

കേരളം

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

കേരളം

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

Discussion about this post

പുതിയ വാർത്തകൾ

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: കൊല്ലം ആനന്ദവല്ലീശ്വരം ശ്രീ വിനായക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: എറണാകുളം കലൂര്‍ പാട്ടുപുരയ്ക്കല്‍ ഭഗവതീക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു

തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രം അഗ്രശാലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies