തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേയുള്ള സ്ത്രീപ്രവശന വിഷയത്തില്‍ പ്രതിഷേധമിരമ്പിക്കൊണ്ട് തിരുവനന്തപുരത്ത് ശബരിമല സംരക്ഷണ യാത്ര സമാപിച്ചു. സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പായി വിശ്വാസികളുടെ കൂട്ടായ്മ നഗരത്തിന് വേറിട്ട കാഴ്ചയായി. എന്‍ഡിഎയുടെ ശബരിമല സംരക്ഷണയാത്രയ്ക്ക് തിരുവനന്തപുരത്ത് ഉജ്വല സമാപനമായി. പതിനായിരക്കണക്കിന് വിശ്വാസികളാണ് യാത്രയില്‍ പങ്കെടുക്കുന്നത്.
സമരം സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെയെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു പറഞ്ഞു. 24 മണിക്കൂറിനുള്ളില്‍ നടപടിയില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് പി എസ് ശ്രീധരന്‍പിള്ളയും വ്യക്തമാക്കി.
ഇക്കഴിഞ്ഞ പത്താം തീയതി പന്തളത്തുനിന്നാണ് എന്‍ഡിഎ സംസ്ഥാന ചെയര്‍മാന്‍ അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള നയിക്കുന്ന ശബരിമല സംരക്ഷണ യാത്ര ആരംഭിച്ചത്. ആറ് ദിവസം കൊണ്ട് നാല് ജില്ലകളില്‍ പര്യടനം നടത്തിയാണ് യാത്ര സമാപിച്ചത്.
Discussion about this post