തിരുവനന്തപുരം : ശബരിമല പ്രായഭേദമന്യേയുള്ള സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡും അയ്യപ്പ ഭക്തരുടെ പ്രതിനിധികളുമായുള്ള സമവായ ചര്‍ച്ച പരാജയപ്പെട്ടു. പന്തളം കൊട്ടാരം പ്രതിനിധി അടക്കം ചര്‍ച്ച ബഹിഷ്‌കരിച്ചു.
ഇന്നു തന്നെ പുന: പരിശോധന ഹര്‍ജി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ദേവസ്വം ബോര്‍ഡ് അഭിപ്രായം വ്യക്തമാക്കിയില്ലെന്ന് പന്തളം കൊട്ടാരം പ്രതിനിധി ചൂണ്ടിക്കാട്ടി. ഭക്തരുടെ വികാരം ദേവസ്വം ബോര്‍ഡ് മാനിക്കാത്തതില്‍ ദുഖമുണ്ട്. ആവശ്യങ്ങള്‍ ദേവസ്വം ബോര്‍ഡ് അംഗീകരിച്ചില്ലെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി
സര്‍ക്കാരിന്റെ ഇടപെടലാണ് വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്നതില്‍ നിന്ന് ദേവസ്വം ബോര്‍ഡിനെ തടയുന്നതെന്നും ആരോപണം ഉയര്‍ന്നു. അതേസമയം ഇന്ന് തന്നെ റിവ്യൂ ഹര്‍ജി കൊടുക്കണമെന്ന് ഭക്തരുടെ പ്രതിനിധികള്‍ ആവശ്യപ്പെട്ടതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Discussion about this post