പത്തനംതിട്ട : ശരണമന്ത്ര ഘോഷത്തോടെ ശബരിമല നട തുറന്നു. വിശ്വാസം കാത്തു സൂക്ഷിക്കാന്‍ ഒരു ജനത പ്രക്ഷോഭം നയിക്കുന്ന അവസരത്തിലാണ് തുലാമാസ പൂജകള്‍ക്കായി നട തുറന്നത്. അഞ്ചുമണിയോടെയാണ് നട തുറന്നത്.
യുവതീപ്രവേശനത്തിലൂടെ ശബരിമലയിലെ ആചാരാനുഷ്ടാനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നയങ്ങളോടുള്ള എതിര്‍പ്പ് ശക്തമാണ്.
നിലയ്ക്കല്‍, എരുമേലി ഭാഗങ്ങളില്‍. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും മാത്രമല്ല അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പോലും ശബരിമലയെ സംരക്ഷിക്കാനുള്ള സമരത്തിനു പിന്തുണയുമായി എത്തുന്നു. വിശ്വാസികളെ നേരിടാന്‍ കമാന്‍ഡോകളെയും വിന്യാസിച്ചിട്ടുണ്ട്.
Discussion about this post