തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിയെ തുടര്‍ന്ന് നാടിന്റെ നാനാഭാഗങ്ങളിലും ഹൈന്ദവ വിശ്വാസി സമൂഹം നാമജപത്തോടെ സമാധാനപരമായി നടത്തി വരുന്ന പ്രതിഷേധത്തെ സര്‍ക്കാര്‍ അവഗണിച്ചു കൊണ്ട് മുന്നോട്ടു പോകുന്നത് തീര്‍ത്തും ജനാധിപത്യ വിരുദ്ധമാണ്. ഏതൊരു ജനവിഭാഗത്തേയും പോലെ പ്രതിഷേധിക്കുവാനും നീതി നേടിയെടുക്കുവാനും ഹൈന്ദവ വിശ്വാസികള്‍ക്ക് അവകാശമുണ്ട്. ഇന്നലെ നിലയ്ക്കലും, പമ്പയിലും നടന്ന പോലീസ് നടപടി തീര്‍ത്തും അപലീനയവും, സര്‍ക്കാരിന്റെ ഹൈന്ദവ വിശ്വാസികളോടുള്ള സമീപനം തുറന്നു കാട്ടുന്നതുമാണ്. ആചാരലംഘനത്തിനു എല്ലാസൗകര്യവും ഉറപ്പാക്കുന്നതോടൊപ്പം ബഹുഭൂരിപക്ഷം ഹൈന്ദവസമൂഹത്തിന്റെ പാവനമായി ആചരിച്ചുപോരുന്ന വിശ്വാസങ്ങളെ നിഷേധിക്കുന്ന തരത്തിലുള്ള നടപടിയാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ദൃശ്യമാധ്യമങ്ങളുടെ ഏകപക്ഷീയമായ റിപ്പോര്‍ട്ടിംഗും ഭക്തജനങ്ങളെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. വിശ്വാസികളുടെ വികാരത്തെ മാനിച്ചുകൊണ്ട് സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ അടിയന്തിരനടപടി കൈക്കൊള്ളണമെന്ന് ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി മാനേജിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
Discussion about this post